ദമ്പതികള്‍ ചേര്‍ന്ന് അയൽവാസിയായ 14 കാരിയെ പീഡിപ്പിച്ചു
മുംബൈ: ദമ്പതികള്‍ ചേര്‍ന്ന് 14 വയസ്സുകാരിയായ പെണ്‍കുട്ടി പീഡിപ്പിച്ചു. മുംബൈയിലെ നലസോപാറയിലാണ് സംഭവം നടന്നത്.
അയല്‍വാസിയായ ദമ്പകളുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസത്തില്‍ പെണ്‍കുട്ടി പോയപ്പോഴായിരുന്നു അപകടം നടന്നത്. വീട്ടില്‍ കയറിയപ്പോള്‍ വീട്ടമ്മയായ യുവതി വാതില്‍ അകത്ത് നിന്ന് പൂട്ടിയിട്ടു. പെണ്‍കുട്ടിയുടെ കൈകള്‍ ബന്ധിച്ച് ബലം പ്രയോഗിച്ച് കിടക്കയിലേക്ക് വലിച്ചിട്ടു എന്നാണ് പെണ്‍കുട്ടി പറയുന്നത്.

പിന്നീട് യുവതിയുടെ ഭര്‍ത്താവ് എത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ദമ്പതികളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരിക്കുകയാണ്. അയല്‍വാസികളായ ഇവര്‍ നല്ല ബന്ധത്തിലായിരുന്നു എന്നും വീട്ടുകാര്‍ പറയുന്നു. പീഡനത്തിനുള്ള കാരണം ഇതുവരെയും വ്യക്തമല്ല. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.












Click it and Unblock the Notifications