കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ യെഡിയൂരപ്പയെ മാറ്റി നേതൃത്വം; നളിൻ കുമാർ കട്ടീൽ പുതിയ അധ്യക്ഷൻ

Google Oneindia Malayalam News

ദില്ലി: കർണാടകയിൽ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ പുതിയ ബിജെപി അധ്യക്ഷനെ നിയമിച്ചു. നളിൻ കുമാർ കട്ടീലാണ് കർണാടകയുടെ പുതിയ ബിജെപി അധ്യക്ഷൻ. കർണാടക മുഖ്യമന്ത്രിയായി യെഡിയൂരപ്പ ചുമതലയേറ്റതിന് പിന്നാലെയാണ് പുതിയ നിയമനം.

ആ രണ്ട് നേതാക്കളെ വീഴ്ത്തണം, മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ചാണക്യ തന്ത്രം, നീക്കം ഇങ്ങനെആ രണ്ട് നേതാക്കളെ വീഴ്ത്തണം, മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ചാണക്യ തന്ത്രം, നീക്കം ഇങ്ങനെ

മൂന്ന് തവണ ദക്ഷിണ കന്നഡയിൽ നിന്നുള്ള എംപിയായിരുന്നു നളിൻ കുമാർ കട്ടീൽ. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് നളിൻ കുമാർ കട്ടീലിനെ നിയമിച്ചത്. ദക്ഷിണ കർണാടകയിലെ ബിജെപിയുടെ പ്രമുഖ നേതാവാണ് നളിൻ കുമാർ കട്ടീൽ

nalin

കെട്ടിട നിർമാണ കോൺട്രാക്ടറായിരുന്ന നളിൻ കുമാർ കട്ടീൽ ആർഎസ്എസിന്റെ സജീവ പ്രവർത്തകനായിരുന്നു നളിൻ കുമാർ. 2004ലാണ് ബിജെപിയിലെത്തിയത്. കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ താഴെയിറക്കി ബിഎസ് യെഡിയൂരപ്പയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപികരിച്ചതിന് പിന്നാലെയാണ് കട്ടീലിന്റെ നിയമനം. 17 മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭാ വിപുലീകരണം. അഞ്ച് വർണമായി ബിജെപി ജില്ലാ സെക്രട്ടറിയായിരുന്ന നളിൻ കുമാർ കട്ടീൽ നിരവധി പ്രതിഷേധങ്ങളിൽ പാർട്ടിയെ നയിച്ചിട്ടുണ്ട്.

English summary
Nalin Kumar Kateel appointed as the new BJP president of Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X