ഞാനുണ്ടെങ്കിൽ നളിനി നെറ്റോയും ഉണ്ട്, പുറ്റിങ്ങൾ കേസിന് എതിരെ സെൻകുമാർ സുപ്രീംകോടതിയിൽ
സെന്‍കുമാറിന്റെ സ്ഥാന മാറ്റവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.
ദില്ലി: പുറ്റിങ്ങള്‍ അപകടത്തില്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി ആയിരുന്ന നളിനി നെറ്റോയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ഇദ്ദേഹം അപകടത്തിന് ഉത്തരവാദിയാണെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞതിന് എതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയപ്പോഴാണ് സെന്‍കുമാറിന്റെ അഭിഭാഷകന്‍ ഇക്കാര്യം ഉന്നയിച്ചത്.

സെന്‍കുമാറിന്റെ സ്ഥാന മാറ്റവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. രാഷ്ട്രീയ വിദ്വേഷണമാണ് സെന്‍കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കാരണമെന്നാണ് അഭിഭാഷകന്‍ വാദിച്ചത്. ജിഷ, പുറ്റിങ്ങള്‍ കേസുകളിലെ വീഴ്ചയാണ് സെന്‍കുമാറിനെ മാറ്റാന്‍ കാരണമെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു.
സ്ഥാനമാറ്റം സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 10ന് കേസ് വീണ്ടും കോടതി പരിഗണിയ്ക്കും.












Click it and Unblock the Notifications