കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവെച്ചു, ഉന്നതരുമായി അഭിപ്രായ വ്യത്യാസം

Google Oneindia Malayalam News

Recommended Video

cmsvideo
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവെച്ചു | Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അവരുടെ രാജിയെന്നാണ് സൂചന. അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് അവരുടെ രാജി വന്നത് സര്‍ക്കാരില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തല്‍സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രി നളിനി നെറ്റോയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് രാജി.

1

രാജിക്കത്ത് ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് കൈമാറിയത്. പ്രധാനപ്പെട്ട ഫയലുകള്‍ ഇവരെ കാണിക്കാത്തതും രാജിക്ക് കാരണമായെന്ന് സൂചനയുണ്ട്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. നേരത്തെ ചീഫ് സെക്രട്ടറിയുടെ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷമായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിയമിച്ചത്. ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന തസ്തിക പ്രത്യേകം ഉണ്ടാക്കിയായിരുന്നു നിയമനം.

പൊളിറ്റിക്കല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചില ഉദ്യോഗസ്ഥരുമായി നളിനി നെറ്റോ നേരത്തെ തന്നെ ശീതയുദ്ധത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രധാന ഫയലുകള്‍ ഇവര്‍ക്ക് ലഭിക്കാതിരുന്നതെന്നാണ് സൂചന. നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എംവി ജയരാജനായിരുന്നു തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നത്. എന്നാല്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ജയരാജന്‍ പോയതിനെ തുടര്‍ന്നാണ് ഇനി സ്ഥാനത്ത് തുടരേണ്ട എന്ന തീരുമാനത്തില്‍ എത്തിയത്.

ഹാരിസണ്‍ ഉള്‍പ്പെടെയുള്ള തോട്ട ഉടമകളുടെ കരം സ്വീകരിക്കുന്നത്, ക്വാറികള്‍ കൂട്ടത്തോടെ തുറന്ന് കൊടുക്കുന്നത് എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ ചട്ടം പാലിച്ചല്ല മന്ത്രിസഭയ്ക്ക് വിട്ടതെന്ന് നളിനി നെറ്റോക്ക് അഭിപ്രായമുണ്ടായിരുന്നു. ഇത്തരം ഫയല്‍ കൈകാര്യം ചെയ്യുന്ന രണ്ട് ഉന്നതര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടാകുമെന്നും ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവര്‍ സമയബന്ധിതമായി ഫയലുകള്‍ നോക്കിയിരുന്നില്ല എന്നാണ് പരാതി.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് ഇരുട്ടടി, പ്രതിപക്ഷ നേതാവിന്റെ മകന്‍ പാര്‍ട്ടി വിട്ടു!!മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് ഇരുട്ടടി, പ്രതിപക്ഷ നേതാവിന്റെ മകന്‍ പാര്‍ട്ടി വിട്ടു!!

English summary
nalini netto resigns from principal secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X