നമാമി ഗംഗ ദൗത്യം മാതൃക: എല്ലാ സംസ്ഥാനങ്ങളും നദികളുടെ സംരക്ഷണം ഉറപ്പ് വരുത്തണം: നരേന്ദ്ര മോദി
ദില്ലി: നമാമി ഗംഗ ദൗത്യം മാതൃകയാക്കി എല്ലാ സംസ്ഥാനങ്ങൾക്കും നദികളുടെ സംരക്ഷണത്തിനായി സമാനമായ ക്യാമ്പയിനുകൾക്കു തുടക്കം കുറിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജലവുമായി ബന്ധപ്പെട്ടു നടന്ന, സംസ്ഥാന മന്ത്രിമാരുടെ ഒന്നാം അഖിലേന്ത്യാ വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണഘടനാസംവിധാനത്തിൽ ജലം എന്ന വിഷയം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണെന്നും ജലസംരക്ഷണത്തിനായുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങളാണു രാജ്യത്തിന്റെ കൂട്ടായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഏറെ സഹായകമാകുകയെന്നും അടുത്ത 25 വർഷത്തേക്കുള്ള 'അമൃത് കാൽ' യാത്രയിലെ സുപ്രധാനതലമാണു 'വാട്ടർ വിഷൻ @ 2047 എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഈ ലക്ഷ്യ പൂർത്തീകരണത്തിനായി ഗവൺമെന്റിന്റെ പ്രയത്നംകൊണ്ടുമാത്രം വിജയിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പൊതു-സാമൂഹ്യ സംഘടനകളുടെയും സിവിൽ സൊസൈറ്റികളുടെയും പങ്കു ശ്രദ്ധയിൽപ്പെടുത്തുകയും ജലസംരക്ഷണവുമായി ബന്ധപ്പെട്ട ക്യാമ്പയിനുകളിൽ പരമാവധി പങ്കാളിത്തം ഉണ്ടാകണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. പൊതുപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതു ഗവണ്മെന്റിന്റെ ഉത്തരവാദിത്വം കുറയ്ക്കുന്നില്ലെന്നും അതിന്റെ എല്ലാ ഉത്തരവാദിത്വവും ജനങ്ങളുടെമേൽ വയ്ക്കുന്നതല്ലെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

ക്യാമ്പയിനു വേണ്ടിയുള്ള ശ്രമങ്ങളെക്കുറിച്ചും ചെലവഴിക്കുന്ന പണത്തെക്കുറിച്ചും പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതാണു പൊതുജന പങ്കാളിത്തത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "പൊതുജനങ്ങൾ ഒരു ക്യാമ്പയിനുമായി സഹകരിക്കുമ്പോൾ ആ പ്രവൃത്തിയുടെ കാര്യഗൗരവം അവർക്കും മനസിലാക്കാനാകും. ഇതിലൂടെ, ഏതൊരു പദ്ധതിക്കും ക്യാമ്പയിനും ഉടമസ്ഥാവകാശമുണ്ടെന്ന പൊതുബോധം സൃഷ്ടിക്കാനുമാകും"- അദ്ദേഹം കൂട്ടിച്ചേർത്തു
ശുചിത്വ ഭാരത യജ്ഞത്തിൽ ജനങ്ങൾ പങ്കുചേർന്നപ്പോൾ, പൊതുസമൂഹത്തിനും അവബോധമുണ്ടായി". മാലിന്യം നീക്കം ചെയ്യുന്നതിനുള്ള വിഭവങ്ങൾ ശേഖരിക്കലാകട്ടെ, വിവിധ ജല ശുദ്ധീകരണ പ്ലാന്റുകൾ നിർമിക്കുന്നതാകട്ടെ, കക്കൂസുകൾ നിർമിക്കുന്നതാകട്ടെ, ഇത്തരത്തിൽ നിരവധി സംരംഭങ്ങൾ ഗവണ്മെന്റ് സ്വീകരിച്ചു. ഇതിലെല്ലാം ജനങ്ങളുടെ പ്രയത്നത്തെയും അംഗീകരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മാലിന്യങ്ങളേതും പാടില്ലെന്നു പൊതുജനങ്ങൾ തീരുമാനിച്ചതോടെയാണ് ഈ ക്യാമ്പയിന്റെ വിജയം ഉറപ്പായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജലസംരക്ഷണത്തിനു പൊതുജനപങ്കാളിത്തം എന്ന ആശയം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, അവബോധത്തിനു സൃഷ്ടിക്കാനാകുന്ന സ്വാധീനത്തെക്കുറിച്ചു വ്യക്തമാക്കുകയുംചെയ്തു. "നമുക്കു 'ജലബോധവൽക്കരണമേളകൾ' സംഘടിപ്പിക്കാം. അല്ലെങ്കിൽ പ്രാദേശികതലത്തിൽ നടക്കുന്ന മേളകളിൽ ജലബോധവൽക്കരണവുമായി ബന്ധപ്പെട്ട പരിപാടി കൂട്ടിച്ചേർക്കാം"- പ്രധാനമന്ത്രി നിർദേശിച്ചു.
എല്ലാ വീട്ടിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് ഓരോ സംസ്ഥാനത്തിന്റെയും പ്രധാന വികസന മാനദണ്ഡമായി മാറിയ ജൽ ജീവൻ ദൗത്യത്തിന്റെ വിജയത്തെ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പല സംസ്ഥാനങ്ങളും ഈ ദിശയിൽ മുന്നേറുമ്പോൾ പല സംസ്ഥാനങ്ങളും മികച്ച പ്രവർത്തനം നടത്തിയെന്നും അഭിപ്രായപ്പെട്ടു. ഈ സംവിധാനം നിലവിൽ വന്നാൽ ഭാവിയിലും അതേ രീതിയിൽത്തന്നെ അതിന്റെ പരിപാലനം ഉറപ്പാക്കണമെന്ന് അദ്ദേഹം ശുപാർശചെയ്തു.
ഗ്രാമപഞ്ചായത്തുകൾ ജൽജീവൻ ദൗത്യത്തിനു നേതൃത്വം നൽകണമെന്നും പ്രവൃത്തി പൂർത്തിയായശേഷം ആവശ്യത്തിനു ശുദ്ധജലം ലഭ്യമാക്കിയിട്ടുണ്ടെന്നു സാക്ഷ്യപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. "ഓരോ ഗ്രാമപഞ്ചായത്തിനും ഗ്രാമത്തിൽ ടാപ്പിലൂടെ കുടിവെള്ളം ലഭിക്കുന്ന വീടുകളുടെ എണ്ണം വ്യക്തമാക്കുന്ന, പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ, റിപ്പോർട്ട് ഓൺലൈനായി സമർപ്പിക്കാം". വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പതിവായി വെള്ളം പരിശോധിക്കുന്ന സംവിധാനം വികസിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications