കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൗഡി മോദിയെ വെല്ലുന്ന നമസ്‌തെ ട്രംപ്; അണിനിരന്നത് ലക്ഷത്തിലധികം പേര്‍

Google Oneindia Malayalam News

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ച് പങ്കെടുത്ത അഹമ്മദാബാദ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പരിപാടിക്ക് എത്തിയത് ഒരു ലക്ഷത്തിലധികം പേര്‍. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്റ്റേഡിയം തിങ്ങിനിറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണിത്. ട്രംപിനെ സ്വീകരിക്കുന്ന പരിപാടി നമസ്‌തെ ട്രംപ് എന്ന പേരിലാണ് സംഘടിപ്പിച്ചത്.

X

മോദിയും ട്രംപും പത്‌നി മെലാനിയയും മാത്രം ഇരുന്ന വേദിയില്‍ നമസ്‌തെ ട്രംപ് എന്ന് എഴുതിയിരുന്നു. പരിപാടിക്കെത്തിയവരും നമസ്‌തെ ട്രംപ് എന്ന കാര്‍ഡുകള്‍ പിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മോദി അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ പങ്കെടുത്തത്. 50000ത്തിലധികം പേരാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. ഇതിനുള്ള നന്ദി പ്രകടിപ്പിക്കല്‍ കൂടിയായിരുന്നു നമസ്‌തെ ട്രംപ്.

പകല്‍ 11.40ഓടെ അഹമ്മദാബാദിലെ വിമാനത്താവളത്തിലെത്തിയ ട്രംപും സംഘവും ആദ്യം പോയത് സബര്‍മതി ആശ്രമത്തിലേക്കാണ്. ശേഷം മൊട്ടേര സ്‌റ്റേഡിയത്തിലേക്ക്. റോഡിന്റെ ഇരുവശത്തുമായി ആളുകള്‍ തിങ്ങി നിന്നിരുന്നു. ഇന്ത്യയുടെയും അമേരിക്കയുടെയും പതാക പിടിച്ചായിരുന്നു പലരും നിന്നത്. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും പൊതുപരിപാടിയുമാണ് മൊട്ടേര സ്റ്റേഡിയത്തില്‍ നടന്നത്.

ഇറാന്‍ ഒറ്റപ്പെട്ടു; അതിര്‍ത്തികള്‍ അടച്ച് അയല്‍രാജ്യങ്ങള്‍, തുര്‍ക്കിക്കും ഭയം, കൊറോണ മരണം എട്ടായിഇറാന്‍ ഒറ്റപ്പെട്ടു; അതിര്‍ത്തികള്‍ അടച്ച് അയല്‍രാജ്യങ്ങള്‍, തുര്‍ക്കിക്കും ഭയം, കൊറോണ മരണം എട്ടായി

അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കോ മന്ത്രിമാര്‍ക്കോ സ്‌റ്റേഡിയത്തിലെ വേദിയില്‍ ഇരിപ്പിടമുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അടുത്ത നവബംറില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണ് അമേരിക്കയില്‍. ഇതിന് മുന്നോടിയായി ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ ഉറപ്പിക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് വിമര്‍ശനമുണ്ട്.

Recommended Video

cmsvideo
Things you Should Know About Motera Stadium | Oneindia Malayalam

മൂന്നര മണിക്കൂര്‍ നീണ്ട അഹമ്മദാബാദിലെ പരിപാടികള്‍ക്ക് ശേഷം ട്രംപും കുടുംബവും ആഗ്രയിലേക്ക് പോയി. ശേഷം ദില്ലിക്ക് തിരിക്കും. നാളെ ദില്ലിയിലാണ് ഔദ്യോഗിക ചര്‍ച്ചകള്‍. പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു. നാളെ വൈകീട്ട് ട്രംപ് അമേരിക്കയിലേക്ക് തിരിച്ചുപോകും.

English summary
Namaste Trump Function at Motera Stadium in Ahmedabad; details here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X