കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ ബി ശ്രീകുമാര്‍ എന്നോട് ചെയ്തതും അതുതന്നെ; അറസ്റ്റിന് പിന്നാലെ തുറന്നടിച്ച് നമ്പി നാരായണന്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: തന്നോട് ചെയ്തതത് തന്നെയാണ് ഗുജറാത്ത് കലാപക്കേസിലും ആര്‍ ബി ശ്രീകുമാര്‍ ചെയ്തത് എന്ന് നമ്പി നാരായണന്‍. ആര്‍ ബി ശ്രീകുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് നമ്പി നാരായണന്റെ പ്രതികരണം. ഐഎസ്ആര്‍ഒ ചാരക്കേസിലും ആര്‍ബി ശ്രീകുമാര്‍ ചെയ്തത് ഇത് തന്നെയാണ്. കെട്ടുകഥകള്‍ ഉണ്ടാക്കി അതിനെ വിവാദത്തിലേക്ക് എത്തിക്കുന്നു. മുമ്പും ഇത് തന്നെയായിരുന്നു അയാള്‍ ചെയ്തിരുന്നതെന്നും നമ്പി നാരായണന്‍ പറഞ്ഞു. എല്ലാത്തിനുമൊരു പരിധിയുണ്ടെന്നും അറസ്റ്റില്‍ സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.നിയമത്തിന്റെ പഴുതുകള്‍ മുതലെടുക്കാന്‍ ആരെയും അനുവദിക്കരുത് എന്നും നമ്പി നാരായണന്‍ പറഞ്ഞു. ചാരക്കേസുമായി ബന്ധപ്പെട്ട് തന്നെ ഏറ്റവും അധികം ഉപദ്രേവിച്ച ഉദ്യോഗസ്ഥരില്‍ ഒരാളാണ് ആര്‍ബി ശ്രീകുമാര്‍ എന്ന് നേരത്തെയും നമ്പി നാരായണന്‍ പറഞ്ഞിരുന്നു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു ഇതിന് പിന്നാലെയാണ് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്, മലയാളിയും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാര്‍, എന്നിവരെ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തുടങ്ങിയ കുറ്റങ്ങളാണ് ആര്‍ബി ശ്രീകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. നനാവതി കമ്മീഷന് മുന്‍പാകെ നല്‍കിയ സത്യവാങ്ങ്മൂലത്തിലെ ചില പൊരുത്തക്കേടുകളും അറസ്റ്റില്‍ പരിഗണിച്ചെന്നാണ് റിപ്പോര്‍ട്ട്.

nambi narayanan

1


2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി വിധി. ഗുജറാത്ത് കലാപത്തിന് പിന്നില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടേയും 60തോളം ഉന്നത ഉദ്യോഗസ്ഥരുടേയും ഗൂഢാലോചന ഉണ്ടായിരുന്നു എന്ന ആരോപണം തള്ളിയ അന്വേഷണ റിപ്പോര്‍ട്ടിന് എതിരെ ആയിരുന്നു സാക്കിയ ജാഫ്രിയുടെ ഹര്‍ജി. സാക്കിയ ജാഫ്രി വഴി ടീസ്ത സെതല്‍വാദും ഐബി ശ്രീകുമാറും അടക്കമുളളവര്‍ നിരവധി ഹര്‍ജികള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും തെറ്റായ വിവരങ്ങള്‍ ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിനും മറ്റുളളവര്‍ക്കും നല്‍കുകയും ചെയ്തു എന്നാണ് കേസ്.

2


ഗൂഢാലോചന ആരോപണത്തില്‍ സുപ്രീം കോടതിയാണ് ആര്‍കെ രാഘവന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘത്തെ 2008 മാര്‍ച്ചില്‍ നിയോഗിച്ചത്. നേരത്തെ മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ശരി വെച്ചിരുന്നു. ഇതോടെയാണ് സാക്കിയ ജഫ്രി സുപ്രീം കോടതിയെ സമീപിച്ചത്.

3

ജസ്റ്റിസ് എഎം ഖാന്‍വില്‍കര്‍ അധ്യക്ഷനായ സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് ഹര്‍ജി തളളി. 2012ല്‍ ആണ് പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗുജറാത്ത് കലാപത്തിന് പിന്നിലെ ഗൂഢാലോചനയ്ക്ക് തെളിവില്ല എന്ന് വ്യക്തമാക്കിയാണ് അന്വേഷണ സംഘം മോദി അടക്കമുളളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. 2002 ഫെബ്രുവരിയില്‍ അയോധ്യയില്‍ നിന്ന് കര്‍സേവകര്‍ മടങ്ങി വരുന്ന സബര്‍മതി എക്‌സ്പ്രസിന് തീയിട്ടതിന് പിന്നാലെയാണ് ഗുജറാത്തില്‍ കലാപം ഉണ്ടാവുന്നത്.

എസ്പി നേരിട്ടത് കനത്ത തിരിച്ചടി; 2 സീറ്റും പിടിച്ചെടുത്ത് ബിജെപി, പഞ്ചാബില്‍ ആപ്പിനും ഷോക്ക്എസ്പി നേരിട്ടത് കനത്ത തിരിച്ചടി; 2 സീറ്റും പിടിച്ചെടുത്ത് ബിജെപി, പഞ്ചാബില്‍ ആപ്പിനും ഷോക്ക്

English summary
nambi narayanan speaks about his case and former dgp rb sreekumar's arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X