മാങ്ങകഴിച്ച് കുട്ടികളുണ്ടായവരുടെ വിവരങ്ങൾ അറിയിക്കണം; സംഭാജി ഭിഡെയ്ക്ക് കോർപ്പറേഷന്റെ നോട്ടീസ്
മുംബൈ: തന്റെ വീട്ടുമുറ്റത്തെ മാങ്ങ കഴിച്ച് നിരവധി ദമ്പതികൾക്ക് കുട്ടികളുണ്ടായി എന്ന് അവകാശപ്പെട്ട സംഭാജി ഭിഡെയ്ക്ക് നാസിക് മുനിസിപ്പൽ കോർപ്പറേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മാങ്ങ കഴിച്ച് കുട്ടികൾ ഉണ്ടായ ദമ്പതികളുടെ പേരുവിവരങ്ങൾ കോർപ്പറേഷനിൽ അറിയിക്കണമെന്നാണ് ഭിഡെയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ തോട്ടത്തിലെ മാങ്ങകഴിച്ച് നിരവധി ദമ്പതികൾക്ക് ആൺകുട്ടികളുണ്ടായെന്നും ഭിഡെ പറഞ്ഞിരുന്നു. നാസിക്കിൽ നടന്ന ഒരു പൊതു സമ്മേളനത്തിൽ പ്രസംഗിക്കവെയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്.

മാങ്ങയ്ക്ക് വളരെയധികം പോഷകഗുണങ്ങളുണ്ട്. തന്റെ തോട്ടത്തിലെ മാങ്ങകൾ കഴിച്ച് നിരവധി പേർക്ക് പുത്രഭാഗ്യം ഉണ്ടായിട്ടുണ്ട്. ഈ രഹസ്യം എന്റെ അമ്മയോട് മാത്രമെ പങ്കുവെച്ചിട്ടുള്ളത്. 150 ദമ്പതികൾക്കാണ് മാങ്ങ കഴിച്ച് കുഞ്ഞുങ്ങൾ ഉണ്ടായതെന്നും ഭിഡെ പറഞ്ഞിരുന്നു. ഇവരുടെ പേര് വിവരങ്ങൾ വ്യക്തമാക്കണമെന്നാണ് കോർപ്പറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭിഡെയുടെ പരാമർശത്തിനെതിരെ ചില സാമൂഹിക പ്രവർത്തകർ രംഗത്ത് വരികയും പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കോർപ്പറേഷൻ വിശദീകരണം ആവശ്യപ്പെട്ടത്. ഭീമ കൊറിഗാവ് കലാപത്തിന് പിന്നിലെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് സംഭാജി ഭിഡെയെന്ന് ആരോപണം ഉണ്ട്. ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ അധ്യക്ഷനാണ് മുന്‍ ആര്‍എസ്എസ് നേതാവുകൂടിയായ സംഭാജി ഭിഡെ.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications