കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം എന്നാക്കണം, മുസ്ലീം പള്ളി പൊളിക്കണം; തീവ്ര ഹിന്ദുസംഘടനകള്‍
ന്യൂദല്‍ഹി: കുത്തബ് മിനാറിന് മുന്നില്‍ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍. കുത്തബ് മിനാറിനെ വിഷ്ണു സ്തംഭം എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം നടത്തുന്നത്. യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായി അംഗീകരിച്ചതാണ് കുത്തബ് മിനാര്‍. കനത്ത പൊലീസ് വിന്യാസത്തിനിടയില്‍ മഹാകാല്‍ മാനവ് സേവയിലെയും മറ്റ് വലതുപക്ഷ സംഘടനകളിലെയും പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
കുത്തബ് മിനാറിന് സമീപം ക്യാമ്പ് ചെയ്യുന്ന പ്രതിഷേധക്കാര്‍ ഹനുമാന്‍ ചാലിസയും ജയ് ശ്രീറാമും ചൊല്ലി. അതിനിടെ അക്ബര്‍ റോഡ്, ഹുമയൂണ്‍ റോഡ്, ഔറംഗസേബ് ലെയ്ന്‍, തുഗ്ലക് ലെയ്ന്‍ തുടങ്ങിയ രാജ്യതലസ്ഥാനത്തെ മറ്റ് ലാന്‍ഡ്മാര്‍ക്കുകളുടെ പേരുകള്‍ മുഗള്‍ ഭരണാധികാരികളുടെ പേരിലുള്ളത് മാറ്റണമെന്ന് ഡല്‍ഹി ബി ജെ പിയും ആവശ്യപ്പെട്ടു.

മഹാറാണാ പ്രതാപ്, ഗുരു ഗോവിന്ദ് സിംഗ്, മഹര്‍ഷി വാല്‍മീകി, ജനറല്‍ വിപിന്‍ റാവത്ത് എന്നിവരുടെ പേരുകള്‍ യഥാക്രമം ലാന്‍ഡ്മാര്‍ക്കുകള്‍ക്ക് നല്‍കി പുനര്‍നാമകരണം ചെയ്യണമെന്നാണ് ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ ആദേശ് ഗുപ്ത നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുള്ള കത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കുത്തബ് മിനാറിന് സമീപത്തെ മുസ്ലീം പള്ളി നീക്കം ചെയ്ത് ക്ഷേത്രം പണിയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? വീണ്ടും ഞെട്ടിച്ച് ഭാവന, ചിത്രങ്ങള്‍ വൈറല്‍
പ്രതിഷേധക്കാരില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 27 ജൈന, ഹിന്ദു ക്ഷേത്രങ്ങള്‍ പൊളിച്ചാണ് ഇവിടെ പള്ളി നിര്‍മ്മിച്ചതെന്നാണ് ഹിന്ദു സംഘടനകളും അവകാശവാദം. കുത്തബ് മിനാര്‍ യഥാര്‍ത്ഥത്തില്‍ വിഷ്ണു സ്തംഭമാണെന്നാണ് ഐക്യ ഹിന്ദു മുന്നണിയുടെ വാദം. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കുത്തബ് മിനാറിന് അകത്തും പുറത്തും പോലീസ് സുരക്ഷ കൂട്ടിയിരിക്കുകയാണ്.
കുത്തബ് മിനാര്‍ സമുച്ചയത്തിലെ പുരാതന ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കണമെന്നും അവിടെ ഹിന്ദു ആചാരങ്ങളും പ്രാര്‍ത്ഥനകളും പുനരാരംഭിക്കാന്‍ അനുവദിക്കണമെന്നും വി എച്ച് പിയും ആവശ്യപ്പെട്ടിട്ടുണ്ട്. 1993-ല്‍ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്മാരകത്തിന്റെ സമുച്ചയം ശനിയാഴ്ച വി എച്ച് പി നേതാക്കളുടെ സംഘം സന്ദര്‍ശിച്ചിരുന്നു. എഡി 1200ല്‍ ഡല്‍ഹിയിലെ ആദ്യ മുസ്ലീം ഭരണാധികാരി ഖുതുബ്-ഉദ്ദീന്‍ ഐബക്ക് ആണ് കുത്തബ് മിനാറിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 1368ല്‍ ഫിറോസ് ഷാ തുഗ്ലക്ക് കെട്ടിടത്തിന്റെ അവസാന നില നിര്‍മ്മിക്കുകയായിരുന്നു.












Click it and Unblock the Notifications