കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്മത്ത് ഹോട്ടലില്‍ ഊണിന് പത്ത് രൂപ!

Google Oneindia Malayalam News

മംഗലാപുരം: തല്‍ക്കാലം നമുക്ക് ഈ ഹോട്ടലിനെ കമ്മത്ത് ഹോട്ടല്‍ എന്ന് വിളിക്കാം. കാരണം പത്ത് രൂപയ്ക്ക് ഊണ് കിട്ടുന്ന ഈ ഹോട്ടലിന് സ്വന്തമായി ഒരു പേരില്ല എന്നത് തന്നെ. മഗലാപുരത്തിനടുത്ത് പദവിനങ്ങാടിയിലാണ് പത്ത് രൂപയ്ക്ക് യഥേഷ്ടം ഊണ് വിളമ്പുന്ന വ്യത്യസ്തനായ ഈ ഹോട്ടല്‍. അവശ്യസാധനങ്ങള്‍ക്ക് വില മാനംമുട്ടി ഊണിന് 50 രൂപ ചാര്‍ജ്ജ് ചെയ്താലും നഷ്ടമാണ് എന്ന് ഹോട്ടലുകാര്‍ പറയുന്ന കാലമാണിതെന്ന് ഓര്‍ക്കണം.

ചന്ദ്രഹാസ ദേവാഡിഗയാണ് 30 സീറ്റുകളുള്ള ഈ ഹോട്ടലിന്റെ ഉടമ. ചോറ്, സാമ്പാര്‍, ഉപ്പേരി, അച്ചാര്‍ എന്നിവയാണ് ഊണിനുണ്ടാകുക. 1977 മുതല്‍ കാപ്പിയും ചായയും മറ്റുമായി ദേവാഡിഗ ഈ ഹോട്ടല്‍ നടത്തുന്നു. ചുറ്റുവട്ടത്തുള്ള പണിക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഊണ് കഴിക്കാന്‍ ഇടമില്ല എന്ന തിരിച്ചറിവാണ് മെനുവില്‍ ഊണ് കൂടി ഉള്‍പ്പെടുത്താന്‍ ദേവാഡിക തീരുമാനിക്കാനുള്ള കാരണം.

thali

മിജര്‍ യെദപ്പടവ് സ്വദേശിയാണ് 62 കാരനായ ചന്ദ്രഹാസ ദേവാഡിഗ. ശ്രീനിവാസ കമ്മത്തിന്റെ പലചരക്ക് കടയിലെ പണിക്കാരനായിരുന്നു ദേവാഡിഗ. ശ്രീനിവാസ കമ്മത്തിന്റെ സഹോദരനായ ഗണപതി കമ്മത്തായിരുന്നു ഈ ഹോട്ടല്‍ അന്ന് നടത്തിയിരുന്നത്. ഗണപതി കമ്മത്ത് മരിച്ചതോടെ ഹോട്ടലിന്റെ ചുമതല ശ്രീനിവാസ കമ്മത്ത് ദേവാഡിഗയെ ഏല്‍പ്പിക്കുകയായിരുന്നു. അങ്ങനെയാണ് ഈ ഹോട്ടലിനെ കമ്മത്ത് ഹോട്ടല്‍ എന്ന് വിളിച്ചുതുടങ്ങിയത്.

1982 ല്‍ ഊണിന് ഒരു രൂപയായിരുന്നു. അത് പതുക്കെ രണ്ട് രൂപയായി, അഞ്ച് രൂപയായി. 2012 മുതല്‍ ഞാന്‍ 10 രൂപയ്ക്ക് ഊണ് വിളമ്പുന്നു. കണക്കുപുസ്തകമില്ല എന്നതാണ് തന്റെ ഹോട്ടല്‍ നടത്തിപ്പിന്റെ വിജയമെന്ന് ദേവാഡിക പുഞ്ചിരിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരമാകുമ്പോഴേക്കും ഏഴ് ജോലിക്കാര്‍ക്കും ശമ്പളം കൊടുക്കാനും കടയിലേക്ക് പിറ്റേന്നത്തേക്ക് വാങ്ങാനുമുള്ള പണം ഉണ്ടാകും. ഭാര്യയും രണ്ട് മക്കളുമുണ്ടെങ്കിലും അവര്‍ക്കും ദേവാഡിഗയുടെ കച്ചവടത്തില്‍ തെല്ലുമില്ല പരിഭവം.

English summary
Nameless hotel offers thali at Rs 10 in Mangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X