കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിച്ഛായ മാറ്റൊനൊരുങ്ങി ബിജെപി! ജനങ്ങളില്‍ നിന്നും 5 മുതല്‍ 1000 വരെ സംഭാവന തേടും

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
രാഷ്ട്രനിര്‍മ്മിതി ആഗ്രഹിക്കുന്നവര്‍ സംഭാവന ചെയ്യണമെന്ന് ബിജെപി

നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതിലില്‍ എത്തി നില്‍ക്കെ ജനങ്ങളിലേക്കിറങ്ങാന്‍ പുതുവഴി തേടുകയാണ് പാര്‍ട്ടികള്‍. പാര്‍ട്ടികള്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന പ്രതിച്ഛായ സൃഷ്ടിക്കുകയാണ് ആദ്യ ഉദ്ദേശം. ഇതിനായി കോണ്‍ഗ്രസ് തിരഞ്ഞെടുത്ത മാര്‍ഗം ക്രൗഡ് ഫണ്ടിങ്ങായിരുന്നു.

കൊച്ചിയിലെ ഞരമ്പ് രോഗിയായ പോലീസുകാരന്‍റെ സ്പര്‍ശന രസങ്ങള്‍! സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുകൊച്ചിയിലെ ഞരമ്പ് രോഗിയായ പോലീസുകാരന്‍റെ സ്പര്‍ശന രസങ്ങള്‍! സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ജനങ്ങളില്‍ നിന്ന് പരമാവധി ഫണ്ടുകള്‍ സ്വരൂപിക്കുക. ഇതുവഴി പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പമാണെന്നും സമ്പന്നരുടെ കൂടെയല്ലെന്നുമുള്ള ഇമേജുകള്‍ സൃഷ്ടിച്ചെടുക്കുക. പദ്ധതി ഏറെ കുറേ വിജയിക്കുമെന്ന പ്രതീതീ ഉണ്ടായതോടെ അതേ രീതി പിന്തുടരാന്‍ ഒരുങ്ങുകയാണ് ബിജെപിയും. 'സൂട്ട് ബൂട്ട് കി സര്‍ക്കാര്‍' എന്ന പേരിദോഷം മാറ്റാന്‍ പുതിയ നീക്കം ഗുണം ചെയ്തേക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

ഒന്നാം സ്ഥാനത്ത്

ഒന്നാം സ്ഥാനത്ത്

രാജ്യത്തെ സമ്പന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ബിജെപിയാണ് ഒന്നാംസ്ഥാനത്ത്. 893 കോടി രൂപയുടെ ആസ്തിയാണ് ബിജെപിക്ക് കണക്കാക്കുന്നത്. രാജ്യത്തെ ഏഴു ദേശീയ പാർട്ടികളുടെ 2016-17ലെ മൊത്തം വരുമാനത്തിന്റെ 66.34 ശതമാനം വരും ബിജെപിയുടെ മാത്രം സമ്പാദ്യം. കോണ്‍ഗ്രസാണ് രണ്ടാംസ്ഥാനത്ത്.

സമ്പത്ത് കൂടി

സമ്പത്ത് കൂടി

2004-05 വര്‍ഷങ്ങളെ അപേക്ഷിച്ച് 627 കോടി രൂപയുടെ വര്‍ധനയാണ് ബിജെപിക്കുണ്ടായത്. .
11 വര്‍ഷക്കാലം ബിജെപിയേക്കാള്‍ കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ ആസ്തി കൈവശം സൂക്ഷിച്ചിരുന്നത്. എന്നാല്‍ 2015 മെയ് മാസത്തോടെ ഇതിന് മാറ്റംവന്നു. അതായത് ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറി ഒരു വര്‍ഷത്തിനകം.

 മാറ്റിയെടുക്കണം

മാറ്റിയെടുക്കണം

പാര്‍ട്ടി സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും ഈ സര്‍ക്കാര്‍ സമ്പന്നരുടെ സര്‍ക്കാര്‍ ആരെണുന്നുമാണ് ഇതോടെ വിമര്‍ശനം ഉയര്‍ന്നത്. ഈ വിമര്‍ശനം മാറ്റിയെടുക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

 മൈക്രോ ഡൊണേഷന്‍

മൈക്രോ ഡൊണേഷന്‍

ചെറിയ തുകകള്‍ സംഭാവന ചെയ്യാനുള്ള അവസരമാണ് പുതിയ പദ്ധതിയിലൂടെ ബിജെപി അവതരിപ്പിക്കുന്നത്. ചെറിയ സംഭാവനകള്‍ നല്‍കി പാര്‍ട്ടിയെ വളര്‍ത്തുക. 5 രൂപ മുതല്‍ 1000 രൂപ വരെയാണ് സംഭാവന നല്‍കാന്‍ അവസരം.

 രാജ്യം കെട്ടിപടുക്കാന്‍

രാജ്യം കെട്ടിപടുക്കാന്‍

ജനങ്ങളില്‍ നിന്ന് 5 രൂപ മുതല്‍ 50, 500, 1000 രൂപ വരെയാണ് ശേഖരിക്കുന്നത്. മോദിയുടെ നമോ ആപ്പ് വഴിയാണ് ഊ ചെറു സംഭാവനകള്‍ സ്വീകരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന സംഭാവനകള്‍ ബിജെപിയുടെ പ്രവര്‍ത്തന ഫണ്ടിലേക്കാണ് നല്‍കുക.

 അവസരം

അവസരം

ഒരുപാട് ആളുകള്‍ക്ക് പാര്‍ട്ടിയെ സാമ്പത്തികമായി സഹായിക്കണം എന്നുണ്ട്.പലരും ഇതേ ആവശ്യം ഉന്നയിച്ച് പാര്‍ട്ടിയെ സമീപിച്ചിരുന്നു. അതുകൊണ്ടാണ് ചെറിയ സംഭാവനകള്‍ക്കുള്ള സേവനം ആരംഭിച്ചതെന്ന് ബിജെപി നേതാവ് അമിത് മാള്‍വിയ പറഞ്ഞു.

 ക്രൗഡ് ഫണ്ടിങ്ങ്

ക്രൗഡ് ഫണ്ടിങ്ങ്

ചെറിയ സംഭാവനകളിലൂടെയാണ് പാര്‍ട്ടി വളര്‍ന്നത്. അതേ രീതി തന്നെയാണ് ഇപ്പോഴും പിന്തുടരാന്‍ ഉദ്ദേശിക്കുന്നത്. അതേസമയം പണ്ട് കാലത്ത് നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ അത് ഡിജിറ്റല്‍ ഫോമിലേക്ക് മാറ്റിയെന്ന വ്യ്ത്യാസേ ഉള്ളൂവെന്നും അമിത് മാളവ്യ പറഞ്ഞു.

 എല്ലാം നമോ ആപ്പില്‍

എല്ലാം നമോ ആപ്പില്‍

നമോ ആപ് വഴി മൂന്ന് പദ്ധതികളാണ് ബിജെപി അവതരിപ്പിച്ചിരിക്കുന്നത്. പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ച് മോദി ടീ ഷര്‍ട്ട്, മഗ്, കാപ്പ്, നോട്ട് ബുക്കുകള്‍ എന്നിവയും നമോ ആപ്പുകള്‍ വഴി നല്‍കും. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാന ക്ലീന്‍ ഗംഗാ കാംപെയ്ന് വേണ്ടി ഉപയോഗിക്കുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.

 വളണ്ടിയര്‍

വളണ്ടിയര്‍

മറ്റൊന്ന് വളണ്ടിയര്‍മാരെ കൂട്ടുകയെന്നതാണ്. ഓരോ ബൂത്തിലും കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതികളുടെ ഗുണങ്ങളെ കുറിച്ച് ബോധവത്കരിക്കാന്‍ നമോ ആപ്പിലേക്ക് 100 പേരെ വീതം കൂട്ടി ചേര്‍ക്കും. കൂടാതെ ബൂത്ത് തലങ്ങളിലും 20 പേരെ ചേര്‍ക്കും.

 വിപുലമായ രീതി

വിപുലമായ രീതി

നമോ ബൂത്ത് ദസ് യൂത്ത് (ഓരോ ബൂത്തിലും 10 യുവാക്കള്‍), നമോ കോണ്‍ടാക്ട് ഇനീഷ്യേറ്റീവ്, ബൂത്ത് ടോളി എന്നീ പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈനായും ഓഫ് ലൈനായും പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.

 ജനങ്ങള്‍ക്കൊപ്പം

ജനങ്ങള്‍ക്കൊപ്പം

ചെറിയ ഫണ്ടുകള്‍ സ്വീകരിക്കുക എന്നതിനപ്പുറം മൈക്രോ ഡൊണേഷനിലൂടെ മറ്റൊരു ലക്ഷ്യം കൂടി ഉണ്ട് പാര്‍ട്ടിക്ക്. പരമാവധി ജനങ്ങളിലേക്ക് എന്ന തോന്നല്‍ കൂടി സൃഷ്ടിച്ചെടുക്കുക.ചായകുടിച്ചും വീടുകള്‍ കയറി ഇറങ്ങിയും സംഭാവന സ്വീകരിക്കുന്നതോടെ പാര്‍ട്ടി ജനങ്ങളുടേതാണെന്ന തോന്നല്‍ കൂടി ഉണ്ടാക്കാന്‍ ആകുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നുണ്ട്.

 ലക്ഷ്യം

ലക്ഷ്യം

അതേസമയം പുതിയ ക്രൗഡ് ഫണ്ടിങ്ങ് രീതിയെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. പാര്‍ട്ടി സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ അല്ലെന്ന് കാണിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് വിമര്‍ശനം. ഇതുകൊണ്ടൊന്നും സൂട്ട് ബൂട്ട് കി സര്‍ക്കാര്‍ എന്ന ടാഗ് മാറ്റിയെടുക്കാനാവില്ലെന്നും പ്രതിപക്ഷം പറയുന്നു.

English summary
namo app introduces micro donations platform
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X