കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താൻ പറയുന്നതിനോട് മോദിക്ക് താൽപര്യമില്ല, ചൈനയ്ക്ക് പോകുന്നു! അതൃപ്തി പരസ്യമാക്കി സുബ്രഹ്മണ്യൻ സ്വാമി

Google Oneindia Malayalam News

ദില്ലി: രണ്ടാം മോദി മന്ത്രിസഭയില്‍ ഇടംപിടിക്കാനാവാതെ പോയ ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി നരേന്ദ്ര മോദിക്കെതിരെയുളള അതൃപ്തി പരസ്യമാക്കി രംഗത്ത്. നരേന്ദ്ര മോദിയുടെ ഭാഗത്ത് നിന്നും തനിക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ല എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതി. അതുകൊണ്ട് താന്‍ ചൈനയിലേക്ക് പോവുകയാണെന്നും തമാശ രൂപേണെ സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

നിലപാടുണ്ടായിട്ട് പോകുന്നതല്ല, എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ്, ബിജെപിയിൽ ചേരുന്നവരെപ്പറ്റി നടൻനിലപാടുണ്ടായിട്ട് പോകുന്നതല്ല, എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ്, ബിജെപിയിൽ ചേരുന്നവരെപ്പറ്റി നടൻ

''കഴിഞ്ഞ 70 വര്‍ഷക്കാലമായുളള ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പ്രഭാഷണം നടത്തുന്നതിന് വേണ്ടി സെപ്റ്റംബറില്‍ തന്നെ ചൈനയിലെ പ്രശസ്തമായ സിംഗ്വാ യൂണിവേഴ്‌സിറ്റിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. നരേന്ദ്ര മോദിക്ക് താന്‍ പറയുന്നതിലൊന്നും താല്‍പര്യം ഇല്ലാത്ത സ്ഥിതിക്ക് ചൈനയ്ക്ക് പോവുന്നതാണ് നല്ലത്'' എന്നാണ് സ്വാമിയുടെ ട്വീറ്റ്.

bjp

മന്ത്രിസഭയില്‍ ഇടം ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപി കേന്ദ്ര നേതൃത്വവുമായി അത്ര സ്വരച്ചേര്‍ച്ചയില്‍ അല്ല സുബ്രഹ്മണ്യന്‍ സ്വാമി. സുബ്രഹ്മണ്യന്‍ സ്വാമിയെ ജെയ്റ്റ്‌ലിക്ക് പകരം ധനകാര്യമന്ത്രിയാക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ അണികളുടെ പ്രതീക്ഷ. തന്നെ ധനകാര്യമന്ത്രിയാക്കാത്തതിനുളള കാരണം താന്‍ മന്ത്രിയായാല്‍ പാര്‍ട്ടിക്കുളളിലെ കള്ളന്മാരെ അടക്കം വെറുതെ വിടില്ലെന്ന് സര്‍ക്കാരിന് അറിയുന്നത് കൊണ്ടാണ് എന്നാണ് ഇതേക്കുറിച്ച് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചത്.

സത്യസന്ധരായ ഉദ്യോഗസ്ഥരെ വേട്ടയാടുന്നതിന് വേണ്ടിയാണ് നിര്‍മല സീതാരാമനെ ധനകാര്യ മന്ത്രിയാക്കിയത് എന്നും അവരുടെ അടുത്ത ഉന്നം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണെന്നും ട്വിറ്ററില്‍ ഫോളോവറായ ഒരാള്‍ അഭിപ്രായപ്പെട്ടതിനെ സുബ്രമണ്യന്‍ സ്വാമി പരസ്യമായി പിന്തുണച്ചിരുന്നു. മാത്രമല്ല ഇന്‍കംടാക്‌സ് കമ്മീഷണര്‍ ആയ എസ് കെ ശ്രീവാസ്തവയുടെ നിര്‍ബന്ധിത വിരമിക്കലിന് എതിരെയും സ്വാമി വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

English summary
Namo is not interested in knowing my views, Tweets Subramanian Swamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X