എല്ലാം മോഡിമയം: കളിപ്പാട്ടം മുതല്‍ ടീ ഷര്‍ട്ട് വരെ
അഹമ്മദാബാദ്: നരേന്ദ്ര മോഡി എന്ന രാഷ്ട്രീയ ഐക്കണ്‍ എങ്ങനെയാണ് ഒരു ബിസിനസ് തരംഗമാകുന്നത്. മോഡിയുടെ പ്രിയങ്ങള്‍ എങ്ങനെ നാട്ടുകാരുടെ പ്രിയങ്ങളാകുന്നു. ചര്‍ച്ച ചെയ്യേണ്ട വിഷങ്ങള്‍ തന്നെ.ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ ഈ ഗുജറാത്ത് മുഖ്യമന്ത്രി വിപണിയിലേയും താരമാവുകയാണ്.
ആദ്യം 'നമോ' സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. പിന്നെ 'നമോ' കുര്‍ത്തകളും എത്തി, ഇപ്പോഴിതാ 'നമോ' സ്റ്റോറുകളും തുടങ്ങുകയാണ്.

അഹമ്മദാബാദിലെ വസ്താപുര് ഏരിയയിലെ അപ് മാര്‍ക്കറ്റ് ഷോപ്പിങ് മാളിലാണ് 'നമോ' സ്റ്റോര്‍ തുടങ്ങുന്നത്. ഇവിടെ എല്ലാ സാധനങ്ങശും നരേന്ദ്ര മോഡി എന്ന ബ്രാന്‍ഡ് നെയിമില്‍ ആയിരിക്കും വില്പന നടത്തുക.
അഹമ്മദാബാദില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല 'നമോ' സ്റ്റോറുകള്‍ എന്നാണ് വിവരം. 18 നഗരങ്ങളില്‍ ഇതിന്റെ ഫ്രാഞ്ചൈസികള്‍ തുടങ്ങാനും പദ്ധതിയുണ്ട്.
വസ്ത്രങ്ങള്‍ മോഡി അപ്പാരല്‍സ് എന്നപേരിലും പുസ്തകങ്ങളും മറ്റും നമോ മന്ത്ര എന്നപേരിലും ആയിരിക്കും ലഭിക്കുക. കുട്ടികളെ ആകിര്ഷിക്കാന് 'മോഡി ലയണ്‍' എന്ന പേരില്‍ കളിപ്പാട്ടങ്ങളുംഉണ്ടാകും.
അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ നിന്ന് പുറത്തിറങ്ങിയ 12 ഡിസൈനര്‍മാരെയാണ് മോഡി സ്റ്റോര്‍ രൂപകല്പന ചെയ്യാനായി നിയമിച്ചിരിക്കുന്നത്. നരേന്ദ്ര മോഡിയോട് വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു കുടുംബമാണ് പുതിയ സംരംഭത്തിന് പിന്നില്‍. നമോ സ്റ്റോറുകളില്‍ നിന്നുള്ള വരുമാനം നരേന്ദ്ര മോഡി തുടങ്ങിവച്ച 'ബേഠി ബച്ചാവോ' തുടങ്ങിയ പദ്ധതികളിലേക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംരംഭകര്‍ പറയുന്നു.
മോഡിയുടെ പേരില്‍ ഇതിനകം തന്നെ നിരവധി സാധനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. നമോ സ്മാര്‍ട്ട് ഫോണ്‍, മോഡി സാരി, മോഡി ടീ ഷര്‍ട്ട്, മോഡി കുര്‍ത്ത... എന്നിങ്ങനെ നീളുന്നത്. ഗുജറാത്തിലെ പല ചായക്കടകള്‍ പോലും നരേന്ദര മോഡിയുടെ പേരാണ് സ്വീകരിച്ചിരിക്കുന്നത്. മോഡി റണ്‍ എന്ന പേരില്‍ ഒരു കമ്പ്യൂട്ടര്‍ ഗെയിം പോലും ഇപ്പോള്‍ ലഭ്യമാണ്.
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില








Click it and Unblock the Notifications