കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമോ ടിവിയുടെ ഉള്ളടക്കങ്ങള്‍ ക്ലിയറന്‍സിനായി സമര്‍പ്പിച്ചെന്ന് റിപ്പോര്‍ട്ട്: ബിജെപിക്ക് തിരിച്ചടി!!

  • By Desk
Google Oneindia Malayalam News

ദില്ലി: നമോ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ മുന്‍കൂട്ടി അറിയിക്കുമെന്നും ക്ലിയറന്‍സ് ലഭിച്ചവ മാത്രമേ പ്രക്ഷേപണം ചെയ്യുകയുള്ളൂവെന്നും ദില്ലി ചീഫ് ഇലക്ടറല്‍ കമ്മീഷണര്‍ക്ക് ബിജെപി ഉറപ്പു നല്‍കിയതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് ഉള്ളടക്കങ്ങള്‍ സംബന്ധിച്ച് ഉറപ്പു നല്‍കാന്‍ ബിജെപി നിര്‍ബന്ധിതമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം, ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപി. അനുകൂല ഉള്ളടക്കങ്ങള്‍ എന്നിവയാണ് നമോ ടി വി സംപ്രേഷണം ചെയ്യുന്നത്.

രാഹുലിനായി വയനാട്ടില്‍ ബൈക്ക്‌റാലി; ബി ജെ പിയുടെ വര്‍ഗീയതക്കും, സിപിഎമ്മിന്റെ രാഷ്ട്രീയ കൊലപാതകത്തിനുമെതിരായ വിധിയെഴുത്തെന്ന് വി എം സുധീരന്‍രാഹുലിനായി വയനാട്ടില്‍ ബൈക്ക്‌റാലി; ബി ജെ പിയുടെ വര്‍ഗീയതക്കും, സിപിഎമ്മിന്റെ രാഷ്ട്രീയ കൊലപാതകത്തിനുമെതിരായ വിധിയെഴുത്തെന്ന് വി എം സുധീരന്‍

നമോ ടിവിയില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ നല്‍കരുതെന്ന് അറിയിച്ച് കൊണ്ട് ഡല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ജെ.പി.ക്ക് കത്തെഴുതിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്തരമൊരു അറിയിപ്പ്. മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ നമോ ടിവിയുടെ ഉള്ളടക്കം നിരീക്ഷിക്കുന്നതിനായി രണ്ടു ഉദ്യോഗസ്ഥരെയും നിയമിച്ചു. നമോ ടിവിയിലെ പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് ബിജെപി ആയതിനാല്‍ അതില്‍ സംപ്രേഷണം ചെയ്യുന്ന എല്ലാ പ്രോഗ്രാമുകളും ഡല്‍ഹിയിലെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയില്‍ നിന്നും മുന്‍കൂര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.

namotv-155489

തിരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടികള്‍ ഓഡിയോ വീഡിയോ ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്യാനായി സാധാരണയായി രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൂര്‍ സര്‍ട്ടിഫിക്കേറ്റ് വാങ്ങേണ്ടതുണ്ട്. ഒരു തിരഞ്ഞെടുപ്പ് റാലിയിലോ അല്ലെങ്കില്‍ പാര്‍ട്ടി ഔദ്യോഗിക വെബ്‌സൈറ്റിലോ സോഷ്യല്‍ മീഡിയ അക്കൗണ്ടിലോ പോലും ഉള്ളടക്കം പ്രക്ഷേപണം ചെയ്യാമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മറികടന്ന് നമോ ടിവി കഴിഞ്ഞ മാസം മുതലാണ് കേബിള്‍ നെറ്റ് വര്‍ക്കുകളില്‍ പ്രത്യക്ഷപ്പെട്ടത്.

മാര്‍ക്കറ്റിങ് ചാനല്‍ എന്ന പേരില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതെങ്കിലും ചില സേവനദാതാക്കള്‍ വാര്‍ത്ത ചാനലായാണ് ഇതിനെ വിളിച്ചത്. മിക്ക ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിലും നമോ ടിവി മാര്‍ച്ച് 28 മുതല്‍ ലഭ്യമാണ്. പ്രധാനമന്ത്രിയുടെ അറിവോടെയും അദ്ദേഹത്തിന്റെ ചിത്രവുമുപയോഗിച്ച് വന്ന ചാനലിന് ലൈസന്‍സ് ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രചരണത്തിന്റെ ഭാഗമായാണ് നമോ ടിവിയുടെ സംപ്രേഷണമെന്ന് കാണിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടം വെച്ചുള്ള ചാനല്‍ ലോഗോയ്ക്ക് കമ്മീഷന്‍ അംഗീകാരം നല്‍കിയെങ്കിലും പഴയ പ്രസംഗങ്ങള്‍ അടക്കമുള്ള ഉള്ളടക്കങ്ങള്‍ക്ക് അംഗീകാരം നല്‍കിയിട്ടില്ല.

English summary
Namo TV's content submitted for Election commissions clearence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X