കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കഴിഞ്ഞു... നമോ ടിവിയും അപ്രത്യക്ഷമായി, സെറ്റ് ടോപ്പ് ബോക്സിൽ കാണാനില്ല!!

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നമോ ടിവിയും അപ്രത്യക്ഷമായി. മാര്‍ച്ച് 26നാണ് നമോ ടിവി ലോഞ്ച് ചെയ്തത്. പ്രധാനമന്ത്രി മോദിയുടെ റാലികള്‍, അഭിമുഖങ്ങള്‍, മോദി സര്‍ക്കാരിന്റെ പദ്ധതികളെ പ്രൊമോട്ട് ചെയ്യുന്ന സിനിമകള്‍ തുടങ്ങിയവയെല്ലാമാണ് നമോ ടിവി പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സെറ്റ് ടോപ്പ് ബോക്സിൽ നിന്ന് ചാനൽ അപ്രത്യക്ഷമായിരിക്കുകയാണ്.

<strong>ഗാന്ധി കുടുംബം കഴുത്തിലിരിക്കുന്ന ആല്‍ബട്രോസ്, പ്രതിപക്ഷം ശത്രുക്കളുടെ സഖ്യമെന്ന് ജെയ്റ്റ്‌ലി!!</strong>ഗാന്ധി കുടുംബം കഴുത്തിലിരിക്കുന്ന ആല്‍ബട്രോസ്, പ്രതിപക്ഷം ശത്രുക്കളുടെ സഖ്യമെന്ന് ജെയ്റ്റ്‌ലി!!

ഡിടിഎച്ച് ഓപ്പറേറ്റര്‍മാരായ ടാറ്റ സ്‌കൈ, വീഡിയോകോണ്‍, ഡിഷ് ടിവി തുടങ്ങിയവയിലെല്ലാം നമോ ടിവി ലഭ്യമായിരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് ഈടാക്കിയിരുന്നില്ല. നമോ ടിവിയുടെ സംപ്രേഷണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

Namo TV

എന്നാൽ ഇതൊരു അഡ്വര്‍ടൈസ്‌മെന്റ് പ്ലാറ്റ്‌ഫോം ആണെന്നും, ആയതിനാല്‍ ഇടപെടാനാകില്ലെന്നും ബിജെപി ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ വഴി എത്തിക്കുന്നതാണെന്നും ഇതിന് ലൈസന്‍സ് ആവശ്യമില്ല എന്നു മായിരുന്നു ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ മറുപടി. നമോ ടിവി അടക്കമുള്ളവയിലും മോദിയുടേയും ബിജെപി നേതാക്കളുടേയും നിരന്തര തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളിലും നടപടിയെടുക്കാതെ സംരക്ഷിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന് യാതൊരു വിശ്വാസ്യതയുമില്ലാതായിരിക്കുന്നുവെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

നിശബ്ദ പ്രചാരണ സമയത്ത് മോദിയുടെ നമോ ടിവി സംപ്രേക്ഷണത്തിന് അനുമതി നൽകിയത് വിവാദമായിരുന്നു. നിശബ്ദ പ്രചാരണ സമയത്ത് മോദിയുടെ പ്രസംഗം തൽസമയം സംരക്ഷണം ചെയ്യാനാണ് അനുമതി നൽകിയത്. അതേസമയം പ്രധാനമന്ത്രിയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ വെബ് പരമ്പര തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കുകയും ചെയ്തിരുന്നു.

English summary
Namo TV vanished after lok sabha polls finished
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X