'അസാധ്യമായത് ഇപ്പോള്‍ സാധ്യമായി". ലോക്സഭാ തിരഞ്ഞെടുപ്പിനായി ബിജെപിക്ക് പ്രചാരണ വാചകം റെഡി!
Recommended Video

ദില്ലി: പ്രത്യേക പരസ്യവാചകങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് പാര്‍ട്ടികളുടെ ഇപ്പോഴത്തെ ട്രെന്‍റ്. മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചരണ വാചകം 'യെസ് വി ക്യാന്‍' എന്നായിരുന്നു. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് സമയത്ത് പ്രത്യേകരം പരസ്യ വാചകം ഉപയോഗിച്ചിരുന്നു. 'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും' എന്നായിരുന്നു അത്.

അത്തരത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനായി പ്രത്യേകം പരസ്യവാചകം തയ്യാറാക്കി പ്രചരണത്തിന് ഒരുങ്ങിയിരിക്കുകയാണ് ബിജെപി. 'അസാധ്യമായത് ഇപ്പോള്‍ സാധ്യമായി"(നാമുംന്‍കിന്‍ അബ് മുന്‍കിന്‍ ഹേ) എന്ന പരസ്യ വാചകമായിരിക്കും പ്രചരണസമയത്ത് പാര്‍ട്ടി വ്യാപകമായി ഉപയോഗിക്കുക.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പ്രചരണ പരിപാടികള്‍ ബിജെപി സജീവമാക്കും. സര്‍ക്കാരിന്‍റെ വികസന പദ്ധതികളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കാന്‍ മന്ത്രിമാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ ക്ഷേമ പദ്ധതികളെ കുറിച്ച് ജനങ്ങളെ അവബോധിപ്പിക്കും. നിലവില്‍ പദ്ധതികളെല്ലാം എങ്ങനെ സാധ്യമായെന്നും എത്രപേര്‍ക്ക് ഉപകാരപ്രദമായെന്നും വിവരിക്കുന്ന ചെറു കുറിപ്പുകളും തയ്യാറാക്കി നല്‍കും.
ആയുഷ്മാന്‍ ഭാര്, ഉജ്ജ്വല യോജന, പ്രധാന്‍മന്ത്രി ആവാസ് യോജന, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, ജന്‍ ധന്‍ യോജന, കിസാന്‍ ക്രെഡിറ്റ് എന്നീ പദ്ധതികളെ കുറിച്ചാകും കൂടുതല്‍ വിശകലനങ്ങള്‍ തയ്യാറാക്കുക. നേരിട്ടെത്തി ജനങ്ങളെ അറിയിക്കുന്നത് കൂടാതെ സോഷ്യല്‍ മീഡിയയേയും മറ്റ് അച്ചടി മാധ്യമങ്ങളേയും ഇതിനായി ഉപയോഗിക്കും. പാര്‍ട്ടി പ്രവര്‍ത്തകരായിരിക്കും വീടുകളില്‍ പ്രചരണം നടത്തുക.












Click it and Unblock the Notifications