Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവർ എന്താണ് ഉദ്ദേശിക്കുന്നത്? തനുശ്രീയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നാന പടേക്കർ.. വെളിപ്പെടുത്തലുകൾ

മുംബൈ: ബോളിവുഡിനെ ഞെട്ടിച്ച വെളിപ്പെടുത്തലാണ് നടി തനുശ്രീ ദത്ത നടത്തിയത്. സിനിമാ സെറ്റിൽവെച്ച് പ്രസിദ്ധ നടൻ നാന പടേക്കർ തന്നെ ഉപദ്രവിച്ചെന്നായിരുന്നു തനുശ്രീ ദത്തയുടെ തുറന്നുപറച്ചിൽ. പത്ത് വർഷങ്ങൾക്ക് ശേഷമാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തനുശ്രി വെളിപ്പെടുത്തുന്നത്.

തന്നെ ബോളിവുഡിലെ പ്രസിദ്ധനായൊരു നടൻ പീഡിപ്പിച്ചിട്ടുണ്ടെന്ന് മുൻപ് പറഞ്ഞിരുന്നെങ്കിലും നടന്റെ പേര് പുറത്ത് പറയുന്നത് ഇപ്പോഴാണ്. നാന പടേക്കർ സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളാണെന്നും ഇക്കാര്യം എല്ലാവർക്കും അറിയാമെങ്കിലും പ്രതികരിക്കാൻ തയാറാകാത്തതാണെന്നും തനുശ്രീ പറഞ്ഞിരുന്നു. തനുശ്രീയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നാനാ പടേക്കർ.

മോശം പെരുമാറ്റം

മോശം പെരുമാറ്റം

2008ൽ ഹോൺ ഒകെ പ്ലീസ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ നാനാ പടേക്കർ തന്നോട് മോശമായി പെരുമാറിയെന്നാണ് തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ. ചിത്രത്തിലെ ഗാനരംഗത്തിനിടെ നാനാ പടേക്കർ പീഡന ശ്രമം നടത്തിയെന്നാണ് തനുശ്രീയുടെ ആരോപണം.

എല്ലാവർക്കും അറിയാം

എല്ലാവർക്കും അറിയാം

നാനാ പടേക്കറുടെ സ്വഭാവം ഇൻഡസ്ട്രിയിലെ പലർക്കും അറിയാം. സൂപ്പർതാരങ്ങൾക്ക് വേണ്ടപ്പെട്ട ആളായതുകൊണ്ട് ആരും പ്രതികരിക്കാൻ തയാറാകുന്നില്ല. അദ്ദേഹത്തിനെതിരെ ഒരു പത്രത്തിലും ചാനലിലും വാർത്തകൾ വരില്ല. സ്വഭാവദൂഷ്യം ഉണ്ടെന്ന് ഉറപ്പുണ്ടായിട്ടും മഹാനടന്മാർ പോലും അംഗീകരിക്കുന്ന സാഹചര്യത്തിൽ ഇവിടെ ഒരു മാറ്റവും വരില്ലെന്ന് തനുശ്രീ ആരോപിക്കുന്നു.

നിഷേധിച്ച്

നിഷേധിച്ച്

തനുശ്രീ ദത്തയുടെ ആരോപണം നിഷേധിച്ച് നാനാ പടേക്കർ രംഗത്തെത്തിയിട്ടുണ്ട്. ലൈംഗീകാതിക്രമം എന്നതുകൊണ്ട് അവർ എന്താണ് അർത്ഥമാക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് നാനാ പടേക്കർ ആവശ്യപ്പെടുന്നു.

നിയമ പരമായി മുന്നോട്ട്

നിയമ പരമായി മുന്നോട്ട്

തനുശ്രീ ദത്തയുടെ ആരോപണങ്ങളെ നിയമപരമായി എങ്ങനെ നേരിടുമെന്ന് താൻ ആലോചിച്ച് വരികയാണെന്ന് നാനാ പടേക്കർ പറഞ്ഞു. സിനിമാ സെറ്റിൽ‌ തനിക്കൊപ്പം 50-100 അധികം ആളുകളുണ്ടായിരുന്നു. ഇതിനിടയിൽ എങ്ങനെ പീഡിപ്പിച്ചുവെന്നാണ് തനുശ്രീ ആരോപിക്കുന്നതെന്നും നാനാ പടേക്കർ ചോദിച്ചു.

പിന്തുണ

അതേസമേയം തനുശ്രീ ദത്തയുടെ ആരോപണം ശരിവെച്ച് ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായിരുന്ന സഹസംവിധായിക ജാനിസ് സെക്വീറയും രംഗത്തെത്തി. ഹോൺ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റിൽ നടന്നതെല്ലാം നേരിട്ട് കണ്ടതാമെന്നും ഇന്നും തനിക്കത് വ്യക്തമായി ഓർമയുണ്ടെന്നും ജാനിസ് ട്വിറ്ററിൽ കുറിക്കുന്നു.

 സോനം കപൂറും

സോനം കപൂറും

തനുശ്രീ ദത്തയെ നാനാ പടേക്കർ ഉപദ്രവിച്ചിട്ടുണ്ടെന്ന് താനും വിശ്വസിക്കുന്നതായി ബോളിവുഡ് നടി സോനം കപൂറും വ്യക്തമാക്കി. ജാനിസ് തന്റെ സുഹൃത്താണ്. കാര്യങ്ങൾ പെരുപ്പിച്ച് പറയുകയോ കള്ളം പറയുകയോ ചെയ്യുന്ന ആളല്ല ജാനിസ്. തനുശ്രീക്കൊപ്പം നിൽക്കുമെന്നും സോനം കപൂർ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+