കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലാവാമെങ്കില്‍ മഹാരാഷ്ട്രയിലുമാവാം... ശിവസേന ബന്ധം പിഡിപി സഖ്യം പോലെയെന്ന് പടോലെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമാവാമെന്ന് കോണ്‍ഗ്രസ് നേതാവ് നാനാ പടോലെ. ബിജെപി പലയിടത്തും സഖ്യമാവാം. അവരെ എതിര്‍ക്കുന്നത് വരെ പ്രശ്‌നക്കാരായിരുന്നു പിഡിപി. എന്നാല്‍ അവസരം വന്നപ്പോള്‍ പിഡിപിയുമായി ബിജെപി കൈകോര്‍ത്തു. കശ്മീരില്‍ സര്‍ക്കാരും ഉണ്ടാക്കി. ഇത്രയൊക്കെ ബിജെപി ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് പേടിക്കാനൊന്നുമില്ലെന്നും, മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമാവാമെന്നും പടോലെ പറഞ്ഞു.

1

ബിജെപിക്ക് അത്രയും കാലം പറഞ്ഞ നിലപാടുകള്‍ക്ക് വിരുദ്ധമായിട്ടാണ് പിഡിപിയുമായി സഖ്യമുണ്ടാക്കിയത്. അവര്‍ സര്‍ക്കാര്‍ ഉണ്ടാക്കുകയും ചെയ്തു. കോണ്‍ഗ്രസിന് ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നും പടോലെ ചോദിച്ചു. മുന്‍ ബിജെപി എംപി കൂടിയാണ് പടോലെ. പാര്‍ട്ടിയിമായി ഇടഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്ന പടോലെ, സകോലിയില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.

അതേസമയം ശിവസേന എന്‍ഡിഎ വിട്ടതിന് ശേഷം മാത്രമാണ് അവരുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയത്. മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയും ചേര്‍ന്ന് അധികം വൈകാതെ തന്നെ സര്‍ക്കാരുണ്ടാക്കും. സുസ്ഥിരമായ സര്‍ക്കാരായിരിക്കും അതെന്നും പടോലെ പറഞ്ഞു. എന്നാല്‍ മന്ത്രി പദത്തില്‍ മോഹമുണ്ടോ എന്ന ചോദ്യത്തില്‍ വ്യക്തമായ മറുപടി അദ്ദേഹം നല്‍കിയിട്ടില്ല.

താന്‍ പാര്‍ട്ടി നിര്‍ദേശം അനുസരിക്കുന്ന നേതാവാണ്. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മന്ത്രിയാവാന്‍ തയ്യാറാണെന്നും പടോലെ പറഞ്ഞു. അതേസമയം ഹിമാചല്‍ പ്രദേശിന്റെ ചുമതലയാണ് പടോലെയ്ക്ക് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹം സംസ്ഥാന ഭരണത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യത കുറവാണ്. സംസ്ഥാന നേതാക്കള്‍ക്ക് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ ആഗ്രഹമുണ്ട്.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി, 119 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പാട്ടീല്‍മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി, 119 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പാട്ടീല്‍

English summary
nana patole supports congress alliance with shiv sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X