കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കലാപത്തിന്‍ മോദിക്ക് ക്ലീന്‍ചിറ്റ്; നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍...

Google Oneindia Malayalam News

ഗാന്ധിനഗര്‍: 2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ശുദ്ധിപത്രം നല്‍കുന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്. മോദി കലാപം ആളികത്തിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം തള്ളുന്ന റിപ്പോര്‍ട്ടില്‍ മോദി, കലാപം തടയാന്‍ ശ്രമിച്ചുവെന്നും പറയുന്നു.

Nare

ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി പ്രദീപ്‌സിങ് ജഡേജയാണ് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയില്‍ വച്ചത്. അഞ്ചുവര്‍ഷം മുമ്പാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്ന് പലകോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു.

2002ല്‍ നടന്ന വര്‍ഗീയ കലാപത്തില്‍ 2000ത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. കൂടുതലും ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ ആയിരുന്നു. സ്ത്രീകള്‍ വ്യാപകമായി അക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പഠിക്കാന്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെയാണ് ഗുജറാത്ത് സര്‍ക്കാര്‍ മുന്‍ ജസ്റ്റിസ് ജിടി നാനാവതി അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്. ജസ്റ്റിസ് അക്ഷയ് മേത്തയും അംഗമായിരുന്നു. 2014ല്‍ അന്നത്തെ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിനാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അയോധ്യയില്‍ നിന്ന് പുറപ്പെട്ട കര്‍സേവകര്‍ യാത്ര ചെയ്തിരുന്ന സബര്‍മതി എക്‌സ്പ്രസിന്റെ രണ്ടു കോച്ചുകള്‍ക്ക് ഗോധ്ര സ്‌റ്റേഷനില്‍ വച്ച് തീവച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. 59 പേര്‍ മരിച്ചു. തൊട്ടടുത്ത ദിവസം തന്നെ ന്യൂനപങ്ങള്‍ക്ക് നേരെ കലാപം തുടങ്ങി. ദിവസങ്ങളോളം നീണ്ട കലാപത്തില്‍ വ്യാപക നഷ്ടമുണ്ടായി. 5000ത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കലാപം ആസൂത്രിതമാണെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ ആസൂത്രിതമല്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കലാപകാരികള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്ന മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ആരോപണം ശരിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Nanavati Commission report on 2002 riots tabled in Gujarat Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X