നിലേക്കനി; 200 രൂപയില്‍ നിന്നും 7700 കോടി വരെ!
ബാംഗ്ലൂര്‍: 1978ല്‍ ബോംബെ ഐ ഐ ടിയില്‍ നിന്നും പഠിച്ചിറങ്ങുമ്പോള്‍ നന്ദന് നിലേക്കനിയുടെ കൈയ്യില്‍ ഉണ്ടായിരുന്നത് 200 രൂപ. പതിനായിരം രൂപ കൊണ്ട് നിലേക്കനിയും അഞ്ച് കൂട്ടുകാരും ചേര്‍ന്ന് ഇന്‍ഫോസിസ് തുടങ്ങിയത് 181ല്‍. ഇന്ന് ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിക്കുമ്പോള്‍ നന്ദന് നിലേക്കനിയുടെ സമ്പാദ്യം എത്രയെന്നോ, 7700 കോടി രൂപ.
2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥിയായിരിക്കും ഒരു പക്ഷേ നന്ദന് നിലേക്കനി എന്ന കോണ്‍ഗ്രസ് നേതാവ്. സമ്പന്നര്‍ മാത്രം താമസിക്കുന്ന സൗത്ത് ബാംഗ്ലൂര്‍ ലോക്സഭ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നന്ദന് നിലേക്കനിയുടെ വഴികള്‍ ഒരു മുത്തശ്ശിക്കഥ പോലെ കൗതുകം ജനിപ്പിക്കുന്നതാണ്.

മുന്‍പ് ആധാര്‍ അഥവാ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ ചെയര്‍മാനും ലോകത്തെ തന്നെ ശ്രദ്ധേയമായ ഐ ടി കമ്പനികളിലൊന്നായ ഇന്‍ഫോസിസിന്റെ സി ഇ ഓയുമായിരുന്നു നന്ദന് നിലേക്കനി. കോടികള്‍ ആസ്തിയുള്ള സ്ഥാപനമായി വളര്‍ന്ന ഇന്‍ഫോസിസാണ് നന്ദന് നിലേക്കനിയുടെയും ഭാര്യ രോഹിണി നിലേക്കനിയുടെയും സ്വത്തിന്റെ പ്രധാന ശ്രോതസ്സ്. ഇരുവരുടെയും സ്വത്തിന്റെ എണ്‍പത് ശതമാനം ഇന്‍ഫോസിസ് ഷെയറുകളാണ്.
ബി ജെ പിയിലെ സിറ്റിംഗ് എം പിയായ അനന്ത് കുമാറാണ് ബാംഗ്ലൂര്‍ സൗത്തില്‍ നിലേക്കനിയുടെ എതിരാളി. 4.4 കോടി രൂപയാണ് അനന്ത് കുമാറിന്റെയും ഭാര്യയുടെയും ആസ്തി. ഐ ടി വിശാരദനും സംരംഭകനുമായ നന്ദന് നിലേക്കനി ജനപ്രിയ പദ്ധതികളുമായി ഇത്തവണ ബാംഗ്ലൂര്‍ സൗത്ത് പിടിക്കും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര?












Click it and Unblock the Notifications