കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലേക്കനി; 200 രൂപയില്‍ നിന്നും 7700 കോടി വരെ!

Google Oneindia Malayalam News

ബാംഗ്ലൂര്‍: 1978ല്‍ ബോംബെ ഐ ഐ ടിയില്‍ നിന്നും പഠിച്ചിറങ്ങുമ്പോള്‍ നന്ദന്‍ നിലേക്കനിയുടെ കൈയ്യില്‍ ഉണ്ടായിരുന്നത് 200 രൂപ. പതിനായിരം രൂപ കൊണ്ട് നിലേക്കനിയും അഞ്ച് കൂട്ടുകാരും ചേര്‍ന്ന് ഇന്‍ഫോസിസ് തുടങ്ങിയത് 181ല്‍. ഇന്ന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിക്കുമ്പോള്‍ നന്ദന്‍ നിലേക്കനിയുടെ സമ്പാദ്യം എത്രയെന്നോ, 7700 കോടി രൂപ.

2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥിയായിരിക്കും ഒരു പക്ഷേ നന്ദന്‍ നിലേക്കനി എന്ന കോണ്‍ഗ്രസ് നേതാവ്. സമ്പന്നര്‍ മാത്രം താമസിക്കുന്ന സൗത്ത് ബാംഗ്ലൂര്‍ ലോക്‌സഭ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നന്ദന്‍ നിലേക്കനിയുടെ വഴികള്‍ ഒരു മുത്തശ്ശിക്കഥ പോലെ കൗതുകം ജനിപ്പിക്കുന്നതാണ്.

-nandan-nilekani

മുന്‍പ് ആധാര്‍ അഥവാ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ ചെയര്‍മാനും ലോകത്തെ തന്നെ ശ്രദ്ധേയമായ ഐ ടി കമ്പനികളിലൊന്നായ ഇന്‍ഫോസിസിന്റെ സി ഇ ഓയുമായിരുന്നു നന്ദന്‍ നിലേക്കനി. കോടികള്‍ ആസ്തിയുള്ള സ്ഥാപനമായി വളര്‍ന്ന ഇന്‍ഫോസിസാണ് നന്ദന്‍ നിലേക്കനിയുടെയും ഭാര്യ രോഹിണി നിലേക്കനിയുടെയും സ്വത്തിന്റെ പ്രധാന ശ്രോതസ്സ്. ഇരുവരുടെയും സ്വത്തിന്റെ എണ്‍പത് ശതമാനം ഇന്‍ഫോസിസ് ഷെയറുകളാണ്.

ബി ജെ പിയിലെ സിറ്റിംഗ് എം പിയായ അനന്ത് കുമാറാണ് ബാംഗ്ലൂര്‍ സൗത്തില്‍ നിലേക്കനിയുടെ എതിരാളി. 4.4 കോടി രൂപയാണ് അനന്ത് കുമാറിന്റെയും ഭാര്യയുടെയും ആസ്തി. ഐ ടി വിശാരദനും സംരംഭകനുമായ നന്ദന്‍ നിലേക്കനി ജനപ്രിയ പദ്ധതികളുമായി ഇത്തവണ ബാംഗ്ലൂര്‍ സൗത്ത് പിടിക്കും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി.

English summary
From Rs. 200 to Rs. 7,700 crore, Nandan Nilekani discloses his assets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X