കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി കോണ്‍ഗ്രസല്ല അടവുനയവുമല്ല!! നന്ദിഗ്രാമില്‍ ബിജെപിയുമായി സിപിഎം സഖ്യം, മമതയെ പറപ്പിക്കും!!

നന്ദിഗ്രാമില്‍ ബിജെപിയുമായി സിപിഎം സഖ്യം

Google Oneindia Malayalam News

നന്ദിഗ്രാം: ബിജെപിയാണ് മുഖ്യശത്രുവെന്നും അവര്‍ ഫാസിസ്റ്റ് പാര്‍ട്ടിയാണെന്നും സിപിഎം അടിക്കടി പറയുന്ന കാര്യമാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ വരെ ഇക്കാര്യം ഉറപ്പിച്ച് പറഞ്ഞതാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍ ഇതൊക്കെ ദേശീയ വെറും ചില്ലറക്കാര്യങ്ങള്‍ മാത്രം. പ്രാദേശിക തലത്തില്‍ സിപിഎമ്മും ബിജെപിയും ഭായ് ഭായ് ആണ്. എന്താ സംശയമുണ്ടോ. എങ്കില്‍ ഒരു സംശയവും വേണ്ട അങ്ങനെ തന്നെയാണ്. ബംഗാളിലെ നന്ദിഗ്രാമില്‍ ബിജെപിയെ കൂട്ടുപിടിച്ച് മത്സരിക്കാനൊരുങ്ങുകയാണ് സിപിഎം.

1

പാര്‍ട്ടിക്കെന്ത് പറ്റി എന്ന് ചിന്തിക്കുന്നവര്‍ക്ക് അതിനുള്ള മറുപടിയും സിപിഎം തന്നെ നല്‍കുന്നു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണത്തെ അതിജീവിക്കാനാണ് തിരഞ്ഞെടുപ്പിലെ അടവ് നയമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. അപ്പോള്‍ കോണ്‍ഗ്രസ് ബന്ധമോ എന്ന് ചോദിക്കുന്നവര്‍ക്കും മറുപടിയുണ്ട്. കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടിയിട്ടുണ്ട് സിപിഎം. എന്ത് വില കൊടുത്തും തൃണമൂലിനെ സംസ്ഥാനത്ത് നിന്ന് പറപ്പിക്കുമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ നന്ദിഗ്രാം എന്നത് സിപിഎമ്മിനെ സംബന്ധിച്ച് ഭയപ്പെടുത്തുന്ന ഓര്‍മയാണ്. ഇവിടെ തിരിച്ചുവരവിന് വേണ്ടിയാണ് സിപിഎം ഇത്തരമൊരു സാഹസത്തിന് തയ്യാറായിരിക്കുന്നത്.

2

നന്ദിഗ്രാമിലെ ജില്ലാ പഞ്ചായത്തില്‍ മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ എസ്‌യുസിഐയുടെ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇവരെ സിപിഎം, ബിജെപി, കോണ്‍ഗ്രസ് സഖ്യം പിന്തുണയ്ക്കും. തൃണമൂലിന്റെ അക്രമങ്ങളെ തുടര്‍ന്ന് ഈ മൂന്ന് പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സഖ്യം രൂപപ്പെട്ടത്. അതേസമയം സിപിഎം വിളിച്ചുചേര്‍ത്ത പ്രതിപക്ഷ യോഗത്തിലേക്ക് ആദ്യം ക്ഷണിച്ചത് മുഖ്യശത്രുവായ ബിജെപിയെയാണ്. ഈ യോഗത്തിന് പരോക്ഷ പിന്തുണയും സംസ്ഥാന നേതൃത്വം നല്‍കിയിരുന്നു. നിലനില്‍പ്പാണ് പ്രധാന വിഷയമെന്നാണ് സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ ദേശീയതലത്തില്‍ ഇത് വലിയ വിവാദമാകാന്‍ സാധ്യതയുണ്ട്.

ദേശീയ പുരസ്‌കാരം നല്‍കുന്ന ഇദ്ദേഹം എത്രാമത്തെ പ്രസിഡന്റാണ് കമ്മികളെ!! താരങ്ങളെ ട്രോളി അലി അക്ബര്‍!!ദേശീയ പുരസ്‌കാരം നല്‍കുന്ന ഇദ്ദേഹം എത്രാമത്തെ പ്രസിഡന്റാണ് കമ്മികളെ!! താരങ്ങളെ ട്രോളി അലി അക്ബര്‍!!

പോണ്‍താരത്തിന് കൈക്കൂലി.. അവിഹിത ബന്ധമില്ല, കിടപ്പറ കഥയുമില്ല, ട്രംപിന്‍റെ കുറ്റസമ്മതം, എല്ലാം സത്യംപോണ്‍താരത്തിന് കൈക്കൂലി.. അവിഹിത ബന്ധമില്ല, കിടപ്പറ കഥയുമില്ല, ട്രംപിന്‍റെ കുറ്റസമ്മതം, എല്ലാം സത്യം

English summary
Nandigram anti TMC forces unite
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X