നന്ദിഗ്രാമില്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ പാര്‍ട്ടി വിട്ടു
നന്ദിഗ്രാം: നന്ദിഗ്രാമില്‍ കര്‍ഷര്‍ക്ക് നേരെ പോലീസ് അതിക്രമമുണ്ടായപ്പോള്‍ സിപിഎമ്മിന്റെ നേതൃസ്ഥാനത്തുണ്ടായ പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടതായി റിപ്പോര്‍ട്ട്. പാര്‍ട്ടി ജനാധിപത്യവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്നാരോപിച്ചാണ് ഇവര്‍ സിപിഎമ്മില്‍ നിന്ന് രാജിവച്ചത്.
പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധത്തിന്റെ സ്വരം അടിച്ചമര്‍ത്തുന്നു എന്നാണ് ഇവരുടെ ആരോപണം. ഉള്‍പാര്‍ട്ടി ജനാധിപത്യമുണ്ടെന്നാണ് സിപിഎം അവകാശപ്പെടുന്നതെങ്കിലും ഒരു ജനാധിപത്യവും പാര്‍ട്ടിക്കുള്ളില്‍ ഇല്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

പാര്‍ട്ടിയില്‍ ചിലര്‍ ഏകാധിപതികളെ പോലെയാണ് പെരുമാറുന്നത്. എതിര്‍പ്പുകളേയും പ്രതിഷേധങ്ങളേയും കേള്‍ക്കാന്‍ അവര്‍ തയ്യാറാവുന്നില്ലെന്ന് പാര്‍ട്ടിയുടെ ഈസ്റ്റ് മിഡ്നാപുര് ജില്ലാ കമ്മിറ്റി അംഗമായിരുന്ന തമാലിക പണ്ഡ സേത്ത് പറഞ്ഞു. ഇവരുടെ ഭര്‍ത്താവ് ലഖ്മണ് സേത്തിനെ പാര്‍ട്ടി നേരത്തെ പുറത്താക്കിയിരുന്നു.
തമാലികയെ കൂടാതെ നിരവിധി ജില്ലാ കമ്മിറ്റി അംഗങ്ങളാണ് ന്ദിഗ്രാം പ്രദേശത്ത് പാര്‍ട്ടി വിട്ടതെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തകരേയും കേഡര്‍മാരേയും സംരക്ഷിക്കാന്‍ പോലും പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
45 വര്‍ഷമായി സിപിഎമ്മിനൊപ്പമുള്ള അശോക് ഗുരിയയും പാര്‍ട്ടി സ്ഥാനങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. കുറച്ച് പേര് ചേര്‍ന്നാണ് ഇപ്പോള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നവെന്നാണ് ഗുരിയയുടെ അഭിപ്രായം. ഈസ്റ്റ് മിഡ്നാപൂരില്‍ നിന്ന് നേതാക്കളുടെ രാജിക്കത്ത് ലഭിച്ച കാര്യം പശ്ചിമ ബംഗാള്‍ സംസ്ഥാന ഘടകം സ്ഥിരീകരിച്ചിട്ടുണ്ട്.
-
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..!












Click it and Unblock the Notifications