കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദിഗ്രാമില്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ പാര്‍ട്ടി വിട്ടു

  • By Soorya Chandran
Google Oneindia Malayalam News

നന്ദിഗ്രാം: നന്ദിഗ്രാമില്‍ കര്‍ഷര്‍ക്ക് നേരെ പോലീസ് അതിക്രമമുണ്ടായപ്പോള്‍ സിപിഎമ്മിന്റെ നേതൃസ്ഥാനത്തുണ്ടായ പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടതായി റിപ്പോര്‍ട്ട്. പാര്‍ട്ടി ജനാധിപത്യവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്നാരോപിച്ചാണ് ഇവര്‍ സിപിഎമ്മില്‍ നിന്ന് രാജിവച്ചത്.

പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധത്തിന്റെ സ്വരം അടിച്ചമര്‍ത്തുന്നു എന്നാണ് ഇവരുടെ ആരോപണം. ഉള്‍പാര്‍ട്ടി ജനാധിപത്യമുണ്ടെന്നാണ് സിപിഎം അവകാശപ്പെടുന്നതെങ്കിലും ഒരു ജനാധിപത്യവും പാര്‍ട്ടിക്കുള്ളില്‍ ഇല്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

CPM Flag

പാര്‍ട്ടിയില്‍ ചിലര്‍ ഏകാധിപതികളെ പോലെയാണ് പെരുമാറുന്നത്. എതിര്‍പ്പുകളേയും പ്രതിഷേധങ്ങളേയും കേള്‍ക്കാന്‍ അവര്‍ തയ്യാറാവുന്നില്ലെന്ന് പാര്‍ട്ടിയുടെ ഈസ്റ്റ് മിഡ്‌നാപുര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന തമാലിക പണ്ഡ സേത്ത് പറഞ്ഞു. ഇവരുടെ ഭര്‍ത്താവ് ലഖ്മണ്‍ സേത്തിനെ പാര്‍ട്ടി നേരത്തെ പുറത്താക്കിയിരുന്നു.

തമാലികയെ കൂടാതെ നിരവിധി ജില്ലാ കമ്മിറ്റി അംഗങ്ങളാണ് ന്ദിഗ്രാം പ്രദേശത്ത് പാര്‍ട്ടി വിട്ടതെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തകരേയും കേഡര്‍മാരേയും സംരക്ഷിക്കാന്‍ പോലും പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

45 വര്‍ഷമായി സിപിഎമ്മിനൊപ്പമുള്ള അശോക് ഗുരിയയും പാര്‍ട്ടി സ്ഥാനങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. കുറച്ച് പേര്‍ ചേര്‍ന്നാണ് ഇപ്പോള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നവെന്നാണ് ഗുരിയയുടെ അഭിപ്രായം. ഈസ്റ്റ് മിഡ്‌നാപൂരില്‍ നിന്ന് നേതാക്കളുടെ രാജിക്കത്ത് ലഭിച്ച കാര്യം പശ്ചിമ ബംഗാള്‍ സംസ്ഥാന ഘടകം സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
In a blow to CPI(M), several of its top leaders who were the party's face during the Nandigram agitation, deserted the party today accusing it of being 'undemocratic' and not heeding the dissident voices within.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X