നന്ദിനി പാല്‍ വില: ലിറ്ററിന് 5 രൂപ വരെ വർധിപ്പിക്കണമെന്ന് കെഎംഎഫ്: 'മിഷന്‍ കേരള' പാളുമോ
ബംഗളുരു: നന്ദിനി പാല്‍ വിലയില്‍ വർധനവ് ആവശ്യപ്പെട്ട് കര്‍ണാടക മില്‍ക്ക് ഫെഡറേഷൻ (കെഎംഎഫ്). ലിറ്ററിന് അഞ്ച് രൂപയുടെ വർധനവാണ് ക്ഷീര കർഷകരുടെ ഫെഡറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2022 നവംബറില്‍ ലിറ്ററിന് രണ്ട് രൂപയുടെ വർധനവിന് കർണാടക സർക്കാർ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വർധനവ് ആവശ്യപ്പെട്ട് കെഎംഎഫ് രംഗത്ത് വന്നിരിക്കുന്നത്.
നേരത്തേയും അഞ്ച് രൂപയുടെ വർധനവായിരുന്നു കെഎംഎഫ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അന്ന് ഭരണത്തിലുണ്ടായിരുന്ന ബിജെപി സർക്കാർ ഈ ആവശ്യം തള്ളി. തുടർന്ന് സമ്മർദ്ദം ശക്തമായപ്പോഴാണ് രണ്ട് രൂപ കൂട്ടാനുള്ള അനുമതി നല്‍കിയത്. എന്നാല്‍ ഈ വർധനവ് മതിയാവില്ലെന്നാണ് കെഎംഎഫ് വ്യക്തമാക്കുന്നത്. നിലവില്‍ ഒരു ലിറ്റർ പാലിന് 39 രൂപയെന്ന ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയാണ് കർണാടകയില്‍ ഈടാക്കുന്നത്. കർഷകർക്ക് ശരാശരി സംഭരണ വില ലിറ്ററിന് ഏകദേശം 33 രൂപയും നല്‍കുന്നു.

വലിയ തോതില്‍ ഉയർന്ന ചിലവ് കാണം കർഷകർ നട്ടം തിരിയുകാണ്. ഈ സാഹചര്യത്തില്‍ വിലവർധനവ് ഉണ്ടായില്ലെങ്കില്‍ കർഷകർക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം കെഎംഎഫ് ചെയർമാനായി ചുമതലയേറ്റ കോൺഗ്രസ് നേതാവ് ഭീമാ നായിക് വ്യക്തമാക്കിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായി കൂടിയാണ് അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ കെഎംഎഫ് ഈ ആവശ്യം ഉന്നയിക്കും. വരും ദിവസങ്ങളിൽ സ്വകാര്യ ഡയറികൾ നൽകുന്നതിനേക്കാൾ കൂടുതൽ പണം കെഎംഎഫ് സർക്കാരിന് നൽകുമെന്നും ഭീമ നായിക് പറഞ്ഞു.
അതേസമയം, വില വർധനവുണ്ടാവുന്ന സൂചന സഹകരണ മന്ത്രി കെ എൻ രാജണ്ണയും നല്‍കി. സംസ്ഥാന ബജറ്റ് സമ്മേളനത്തിന് ശേഷം ഈ വിഷയം ചർച്ച ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഏകദേശം 87 ലക്ഷം ലിറ്റര്‍ പാല്‍ കെഎംഎഫ് പ്രതിദിനം സംഭരിക്കുന്നുണ്ട്. 33 രൂപയാണ് കർഷകർക്ക് ഒരു ലിറ്ററിന് ലഭിക്കുന്നത്. ഇത് പര്യാപ്തമല്ല. വെള്ളത്തിന് ആളുകള്‍ പണം നല്‍കുമ്പോള്‍ എന്തുകൊണ്ട് പാലിന് കൂടുതല്‍ പണം നല്‍കി കൂടയെന്നും വ്യക്തമാക്കിയ മന്ത്രി ലാഭത്തിന്റെ 90 ശതമാനം കർഷകർക്ക് കൈമാറുമെന്നും കൂട്ടിച്ചേർത്തു.
കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് നന്ദിനി വില കൂട്ടാന്‍ നോക്കുന്നത് എന്നതാണ് ശ്രദ്ധേയം. മില്‍മയേക്കാള്‍ വില കുറച്ച് പാല്‍ നല്‍കി കേരള വിപണി പിടിക്കാനാണ് നന്ദിനിയുടെ ശ്രമം. ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഔട്ട്ലെറ്റുകളും തുറന്നിട്ടുണ്ട്. അതേസമയം, നന്ദിനി മറുപടിയായി കർണാടകയില്‍ നിന്ന് പാല്‍ സംഭരിക്കാന്‍ മില്‍മയും നീക്കം നടത്തുന്നുണ്ട്.
നന്ദിനി 33 രൂപയാണ് കർഷകന് നല്‍കുന്നതെങ്കില്‍ മില്‍മ നല്‍കുന്നത് 43 രൂപയാണ്. കേരളത്തിലെ വില കർണാടകയിലും നല്‍കിയാല്‍ കൂടുതൽ പാൽ സംഭരിക്കാൻ കഴിയുമെന്ന് മിൽമ മേഖലാ ചെയർമാൻ എം ടി ജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications