Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റക്കാലൻ ആണെങ്കിലും ഒളിച്ചിരുന്നു യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെ! വൈറലായി രോഷം നിറഞ്ഞ കുറിപ്പ്

ആത്മബലം കൊണ്ട് ക്യാന്‍സറിനെ പോരാടി തോല്‍പ്പിച്ച നന്ദു മഹാദേവ എന്ന ചെറുപ്പക്കാരനെ മലയാളികളില്‍ പലര്‍ക്കും പരിചയം കാണും. നന്ദുവിന്റെ ഒരു കാല്‍ ക്യാന്‍സര്‍ കൊണ്ടുപോയി. എങ്കിലും ജീവിതത്തെ ചിരിയോടെ നേരിടുന്ന നന്ദു മലയാളികളുടെ മനസ്സില്‍ ഇടം നേടിയിരുന്നു.

ജീവിതത്തിലെ പോരാളിയായ നന്ദു കശ്മീരില്‍ കൊല്ലപ്പെട്ട രാജ്യത്തിന്റെ പോരാളികളെക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്. സൈന്യം വിളിച്ചാല്‍ തന്റെ ഒറ്റക്കാലുമായി മുന്നില്‍ നിന്ന് പോരാടാന്‍ താനും തയ്യാറാണെന്ന് നന്ദു പറയുന്നു. പോസ്റ്റ് വായിക്കാം:

ഒളിച്ചിരുന്നു യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെ

ഒളിച്ചിരുന്നു യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെ

സൈന്യം വിളിക്കുകയാണെങ്കിൽ ഞാനുണ്ടാകും മുന്നിൽ!!!! ഒറ്റക്കാലൻ ആണെങ്കിലും ഒളിച്ചിരുന്നു യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെ!!! നേർക്കുനേർ!!!എന്നെക്കൊണ്ട് കഴിയുന്നത് ഞാനും ചെയ്യും!! ഒരിടത്തു കൊണ്ടിരുത്തിയാൽ പരിക്ക് പറ്റുന്നവരെ അശ്വസിപ്പിക്കാനെങ്കിലും എനിക്ക് കഴിയും. ആയുധങ്ങളുടെ കണക്കെഴുതാനോ...വയർലെസ് മെസ്സേജുകൾ ഫോർവേഡ് ചെയ്യാനോ ഒക്കെ എനിക്കും കഴിയും.

ദൃശ്യങ്ങൾ മായുന്നില്ല

ദൃശ്യങ്ങൾ മായുന്നില്ല

ഒന്നുമില്ലെങ്കിൽ ഡ്യൂട്ടിക്ക് പോകുന്നവരുടെ യൂണിഫോം മടക്കി വയ്ക്കാനും ചെരുപ്പ് വൃത്തിയാക്കാനോ ഒക്കെ എനിക്കും കഴിയും..!! പൂർണ്ണ സന്തോഷത്തോടെ തന്നെ ഞാൻ അത് ചെയ്യും!!!! കഴിഞ്ഞ കുറേ മണിക്കൂറുകളായി മനസ്സിനുള്ളിൽ അഗാധമായ ദുഖവും അതിനോടൊപ്പം ആ തീവ്രവാദികളോടുള്ള അമർഷവുമാണ്....!! പ്രജോഷേട്ടൻ അയച്ചു തന്ന ജവാന്മാരുടെ ചിന്നിചിതറിയ ശരീരഭാഗങ്ങളുടെ ദൃശ്യങ്ങൾ മനസ്സിൽ നിന്ന് മായുന്നില്ല !!!

ഞങ്ങൾ ഭാരതീയരാണ്

ഞങ്ങൾ ഭാരതീയരാണ്

ആ കുടുംബങ്ങളുടെ കണ്ണീർ ഹൃദയത്തിൽ കത്തിപോലെ ആഴ്ന്നിറങ്ങുന്നു...!!നിനക്കൊന്നും മാപ്പില്ലെടാ തീവ്രവാദി നായ്ക്കളേ.... എനിക്ക് ചിലപ്പോൾ മറ്റുള്ളവരെപ്പോലെ ചെയ്യാൻ കഴിയില്ലായിരിക്കാം...!! എന്നാലും ഞാൻ ഉണ്ടാകും മുന്നിൽ..!! ചങ്കൂറ്റത്തോടെ ചങ്കുറപ്പോടെ ഉണ്ടാകും മുന്നിൽ !!! ഞങ്ങൾ ആൺകുട്ടികളാണെടാ ചെറ്റകളേ.... ഒളിഞ്ഞിരുന്നല്ല നേർക്കുനേർ യുദ്ധം ചെയ്യും..!!!വന്ദേമാതരം !!! വന്ദേമാതരം !!!! ജയ്ഹിന്ദ് !!!! ഞങ്ങള് ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും അല്ല...!! ഭാരതീയരാണ്.......!!!!!!

ഫേസ്ബുക്ക് പോസ്റ്റ്

നന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+