കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎയെ എതിര്‍ക്കുന്നവര്‍ എവിടെ... നന്‍കാന സാഹിബ് ആക്രമണം അവര്‍ക്കുള്ള ഉത്തരമെന്ന് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമം ഇന്ത്യയില്‍ വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്താനില്‍ കഴിഞ്ഞ ദിവസം നടന്ന നന്‍കാന സാഹിബ് ഗുരുദ്വാര ആക്രമണം സിഎഎ ഇന്ത്യക്ക് ആവശ്യമാണെന്നുള്ളതിന് ഉത്തരമാണ്. നിരവധി പേര്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നുണ്ട്, അവര്‍ക്കുള്ള മറുപടി കൂടിയാണ് ഇതെന്നും അമിത് ഷാ പറഞ്ഞു. അതേസമയം പൗരത്വ നിയമത്തെ പിന്തുണയക്കാന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറുണ്ടെന്നും, അത് നെറ്റ്ഫ്‌ളിക്‌സിന്റെ നമ്പറല്ലെന്നും അമിത് ഷാ പറഞ്ഞു.

1

കഴിഞ്ഞ ദിവസം ബിജെപി ഗ്രൂപ്പുകളില്‍ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടി വലിയ തോതിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹെല്‍പ്ലൈന്‍ നമ്പറിന്റെ കാര്യത്തില്‍ അമിത് ഷാ വിശദീകരണം നടത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നുണ്ട്. എനിക്ക് അവരോട് പറയാനുള്ളത് നന്‍കാന സാഹിബ് ആക്രമണത്തെ കുറിച്ചാണ്. അത് എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടിയാണെന്നും അമിത് ഷാ പറഞ്ഞു.

രാഹുലും പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് പൗരത്വ നിയമത്തിന്റെ പേരില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്. അവര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വഴിതെറ്റിക്കുകയാണ്. നിങ്ങളുടെ പൗരത്വം നഷ്ടമാകുമെന്നാണ് പ്രചാരണം. എനിക്ക് ന്യൂനപക്ഷങ്ങളോട് പറയാനുള്ളത് നിങ്ങളുടെ പൗരത്വം ഈ നിയമം കൊണ്ട് ഇല്ലാതാവില്ലെന്നാണ്. പൗരത്വ നിയമത്തില്‍ മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാക്കുന്ന കാര്യങ്ങള്‍ ഇല്ലെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം നന്‍കാന സാഹിബിലെ ആക്രമണം ആശങ്കപ്പടുത്തുന്നതാണ്. നമ്മുടെ സിഖ് സഹോദരന്‍മാര്‍ ഇന്ത്യയിലേക്ക് അല്ലാതെ മറ്റെവിടേക്കാണ് പോവുകയെന്നും അമിത് ഷാ ചോദിച്ചു. ദില്ലി മുഖ്യമന്ത്രി അഞ്ച് വര്‍ഷം ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങള്‍ വഴിതെറ്റിച്ചാണ് അധികാരത്തില്‍ എത്തിയതെന്നും അമിത് ഷാ പറഞ്ഞു. നന്‍കാനയിലെ ആക്രമണത്തിന് പിന്നാലെ പാകിസ്താനിലെ പെഷവാറില്‍ സിഖ് യുവാവ് കൊല്ലപ്പെട്ടു. ഇവിടെ ഷോപ്പിംഗിന് എത്തിയ യുവാവ് രവീന്ദര്‍ സിംഗാണ് കൊല്ലപ്പെട്ടത്.

രാജ്യസഭാ ഭൂരിപക്ഷം തേടി ബിജെപി... പോരാട്ടം 73 സീറ്റില്‍, ഭൂരിപക്ഷം പൊളിക്കാന്‍ കോണ്‍ഗ്രസ്!!രാജ്യസഭാ ഭൂരിപക്ഷം തേടി ബിജെപി... പോരാട്ടം 73 സീറ്റില്‍, ഭൂരിപക്ഷം പൊളിക്കാന്‍ കോണ്‍ഗ്രസ്!!

English summary
nankana sahib attack answer to caa protesters says amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X