കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്‍കാന സാഹിബ് ആക്രമണം ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പൗരത്വ നിയമം ശരിയാണെന്ന് തെളിഞ്ഞെന്ന് ബിജെപി!!

Google Oneindia Malayalam News

ദില്ലി: പാകിസ്താനിലെ നന്‍കാന സാഹിബ് സിഖ് ഗുരുദ്വാര ആക്രമണത്തെ പൗരത്വ നിയമവുമായി ബന്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നു എന്നാണ് ഇത് തെൡയിക്കുന്നതന്ന് ബിജെപി പറഞ്ഞു. പൗരത്വ നിയമം അനിവാര്യമാണന്ന് ഈ സംഭവം തെളിയിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നന്‍കാനയിലെ ഗുരുദ്വാരയില്‍ വലിയ ജനക്കൂട്ടം കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഗുരുദ്വാര്ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു.

1

ഇത് ദുരുദേശ്യത്തോടെയുള്ള ആക്രമണമാണെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പൂരി പറഞ്ഞു. പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ല എന്ന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയിലെ മതേതരവാദികള്‍ക്ക് ഇത് ഒരു സൂചനയാണ്. സിഖുകാര്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്നാണ് പാകിസ്താനിലുള്ളവര്‍ പറയുന്നത്. പൗരത്വ നിയമത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇത്തരം സംഭവങ്ങളാണെന്നും പൂരി പറഞ്ഞു.

ദില്ലി ബിജെപി എംപി ഗൗതം ഗംഭീറും സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. വധഭീഷണിയും തീര്‍ത്ഥാടകര്‍ക്ക് നേരെ കല്ലെറിയുന്നതും, ഒരു പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതും പാകിസ്താന്റെ ഭാഗമാണ്. അതുകൊണ്ടാണ് ഇന്ത്യ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നത്. എന്നാല്‍ പാകിസ്താന്‍ സൈന്യത്തിന്റെ വക്താവ് വ്യാജ വീഡിയോ ട്വീറ്റ് ചെയ്ത് സ്വയം വിഡ്ഡിയാവുകയാണെന്നും ഗംഭീര്‍ പറഞ്ഞു.

നേരത്തെ പാകിസ്താന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്കെതിരെ പോലീസ് നടത്തുന്ന ക്രൂരതയുടെ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. ഇത് ഉത്തര്‍പ്രദേശില്‍ ഇന്ത്യ നടത്തുന്ന ക്രൂരതയാണെന്നായിരുന്നു ട്വീറ്റ്. എന്നാല്‍ ബംഗ്ലാദേശില്‍ നടന്ന സംഭവത്തിന്റെ വീഡിയോയായിരുന്നു ഇത്. ഇതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. ഇതാണ് ഗംഭീറിന്റെ വിമര്‍ശത്തിന് കാരണമായത്.

സവര്‍ക്കര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പിക്കില്ല... എന്തിനാണ് ഇങ്ങനെയൊരു വിവാദം, കോണ്‍ഗ്രസിനെതിരെ എന്‍സിപിസവര്‍ക്കര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പിക്കില്ല... എന്തിനാണ് ഇങ്ങനെയൊരു വിവാദം, കോണ്‍ഗ്രസിനെതിരെ എന്‍സിപി

English summary
nankana sahib attack proof of persecution in pakistan says bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X