നാരദ കൈക്കൂലി കേസ്: അറസ്റ്റിലായ തൃണമൂല്‍ നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കും
കൊല്‍ക്കത്ത: നാരദ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റുചെയ്തതും ഇപ്പോള്‍ ജയിലില്‍ കിടക്കുന്നതുമായ രണ്ട് ബംഗാള്‍ മന്ത്രമാരടക്കം നാല് നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി അറിയിച്ചു. അവരുടെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
അഭിപ്രായ വ്യത്യാസത്തില്‍ നിലവിലെ ബെഞ്ച് പിളര്‍ന്നതിനെ തുടര്‍ന്നാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ വീട്ടുതടങ്കലിന് ഉത്തരവിട്ടെങ്കിലും ജസ്റ്റിസ് അരിജിത് ബാനര്‍ജി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു നാല് തൃണമൂല്‍ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തത്.
ബംഗാള്‍ മ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി, രണ്ട് മുന്‍ മന്ത്രിമാരായ മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. 2014ല്‍ വ്യവസായികളായി എത്തിയ നാരദ ന്യൂസ് പോര്‍ട്ടല്‍ സംഘത്തില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു ഏഴ് വര്‍ഷത്തിന് ശേഷം അറസ്റ്റ് നടന്നത്.
ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications