കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗളില്‍ മണിക്കൂറുകള്‍ നീണ്ട നാടകീയ സംഭവങ്ങള്‍; ഒടുവില്‍ മന്ത്രിമാര്‍ക്ക് കോടതി ജാമ്യം നല്‍കി

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ രാവിലെ തുടങ്ങിയ നാടകീയ സംഭവങ്ങള്‍ക്ക് വൈകുന്നേരത്തോടെ പര്യവസാനം. സിബിഐ അറസ്റ്റ് ചെയ്ത രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കള്‍ക്ക് കോടതി ജാമ്യം നല്‍കി. കൊല്‍ക്കത്തയിലെ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. നാരദ ഒളിക്യാമറ കേസിലാണ് സിബിഐ ഇന്ന് രാവിലെ നാല് നേതാക്കളെ അറസ്റ്റ് ചെയ്തത്. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി എന്നിവര്‍ക്ക് പുറമെ തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര, മുന്‍ മന്ത്രി സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് രാവിലെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തത്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍

x

ഈ വിവരം അറിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജി നിസാം പാലസിലെ സിബിഐ ഓഫീസിലേക്കെത്തി. തന്നെയും അറസ്റ്റ് ചെയ്യൂ എന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതോടെ വലിയ വിവാദമായി. ഇന്ന് ഏറെ നേരം മമത ബാനര്‍ജി സിബിഐ ഓഫീസില്‍ തന്നെ തുടര്‍ന്നു. അതേസമയം, സിബിഐക്കെതിരെ കൊല്‍ക്കത്തയില്‍ വലിയ പ്രതിഷേധം നടന്നു. സിബിഐ ഓഫീസിന് നേരെ കല്ലേറുണ്ടായി. ഗവര്‍ണറുടെ വസതിക്കു പുറത്തും പ്രതിഷേധം നടന്നു. സിബിഐക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. മുഖ്യമന്ത്രി സംഘര്‍ഷത്തിന് കോപ്പ് കൂട്ടുന്നു എന്ന് കാണിച്ച് ബിജെപിയും പരാതി നല്‍കി.

കെടി ജലീല്‍ 'വീണ്ടും' സ്പീക്കര്‍!! സിപിഎമ്മില്‍ ചര്‍ച്ച, തടസം ഒന്ന് മാത്രം, വനിതാ സ്പീക്കറാണെങ്കില്‍...കെടി ജലീല്‍ 'വീണ്ടും' സ്പീക്കര്‍!! സിപിഎമ്മില്‍ ചര്‍ച്ച, തടസം ഒന്ന് മാത്രം, വനിതാ സ്പീക്കറാണെങ്കില്‍...

ഏറ്റവും ഒടുവില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തതോടെ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക അറുതിയായി. മന്ത്രിമാരെയും എംഎല്‍എമാരെയും അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സിബിഐ പാലിച്ചില്ല എന്ന് സ്പീക്കറും തൃണമൂല്‍ നേതാക്കളും ആരോപിച്ചു. സിബിഐ, ഗവര്‍ണര്‍, കേന്ദ്ര സേന, ബിജെപി എന്നിവര്‍ ഒരു ഭാഗത്തും തൃണമൂല്‍ കോണ്‍ഗ്രസും പോലീസും മറുഭാഗത്തുമാണ് എന്ന രീതിയിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചാരണം.

ബംഗാളില്‍ സിബിഐയുടെ നാടകീയ നീക്കം; മന്ത്രിമാരടക്കം അറസ്റ്റില്‍, ഓടിയെത്തി മമത ബാനര്‍ജിബംഗാളില്‍ സിബിഐയുടെ നാടകീയ നീക്കം; മന്ത്രിമാരടക്കം അറസ്റ്റില്‍, ഓടിയെത്തി മമത ബാനര്‍ജി

കേസില്‍ ആരോപണ വിധേയരായ പഴയ തൃണമൂല്‍ നേതാക്കളായ സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവരെ സിബിഐ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നു. സുവേന്ദു ഇന്ന് ബിജെപി എംഎല്‍എയാണ്.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി സയനി പ്രധാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Narada case: CBI court grants bail to Trinamool Congress ministers and MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X