കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാത്യു സാമുവലിന്റെ നാരദ അടച്ചുപൂട്ടുന്നു? ജീവനക്കാരുടെ നിരാഹാര സമരഭീഷണി... എന്തിന്?

  • By Desk
Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: ഏറെ കോട്ടിഘോഷിക്കപ്പെട്ട് തുടക്കം കുറിച്ച വാര്‍ത്താ പോര്‍ട്ടല്‍ ആയിരുന്നു നാരദ ന്യൂസ്. മുമ്പ് തെഹല്‍ക്കയില്‍ ഉണ്ടായിരുന്ന മലയാളി മാധ്യമ പ്രവര്‍ത്തകര്‍ മാത്യു സാമുവല്‍ ആയിരുന്നു അമരക്കാരന്‍.

ഇനി രജനി യുഗം; അണ്ണാഡിഎംകെ നേതാക്കള്‍ കൂട്ടത്തോടെ കളംമാറും? തമിഴ്‌നാട്ടില്‍ പണി തുടങ്ങിഇനി രജനി യുഗം; അണ്ണാഡിഎംകെ നേതാക്കള്‍ കൂട്ടത്തോടെ കളംമാറും? തമിഴ്‌നാട്ടില്‍ പണി തുടങ്ങി

സ്വാമിയെ മകൾ വിളിച്ചുവരുത്തി,കാരണം പ്രണയം!സ്വാമി മകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് അമ്മസ്വാമിയെ മകൾ വിളിച്ചുവരുത്തി,കാരണം പ്രണയം!സ്വാമി മകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് അമ്മ

ആശങ്കയോടെ മോഹന്‍ലാല്‍ ഏറ്റെടുത്ത സിനിമ, ഡേറ്റ് മതി ബാക്കി നോക്കണ്ടെന്ന് തിരക്കഥാകൃത്ത്

ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലാണ് നാരദ ന്യൂസ് തുടങ്ങിയത്. വേറിട്ട ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ തുറന്നുവച്ചുകൊണ്ടായിരുന്നു 'നാരദ'യുടെ തുടക്കം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നാരദ അടച്ചുപൂട്ടി എന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ഔട്‌ലുക്ക് ഇന്ത്യയുടെ ഓണ്‍ലൈന്‍ പതിപ്പാണ്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ആ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദ നെക്സ്റ്റ് ഹാഷ്ടാഗ്

ദ നെക്സ്റ്റ് ഹാഷ്ടാഗ്

ദ നെക്‌സ്റ്റ് ഹാഷ്ടാഗ് എന്ന ടാഗ് ലൈനോടുകൂടിയാണ് നാരദ ന്യൂസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മാത്യു സാമുവലിന്റെ നേതൃത്വത്തില്‍ പ്രഗല്‍ഭരായ മാധ്യമ പ്രവര്‍ത്തകരായിരുന്നു നാരദ ന്യൂസില്‍ ഉണ്ടായിരുന്നത്.

 സ്റ്റിങ് ഓപ്പറേഷന്‍

സ്റ്റിങ് ഓപ്പറേഷന്‍

രാജ്യത്തെ ഞെട്ടിച്ച് സ്റ്റിങ് ഓപ്പറേഷനുകളുടെ ആശാനായിരുന്നു മാത്യു സാമുവല്‍. 2001 ല്‍ അന്നത്തെ എന്‍ഡിഎ സര്‍ക്കാരിനെ തകിടം മറിച്ചതിന് പിന്നില്‍ മാത്യു സാമുവലിന്റെ 'ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ്' തന്നെ ആയിരുന്നു എന്ന് പറയാം.

നാരദയില്‍

നാരദയില്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ അഴിമതി വെളിച്ചത്തുകൊണ്ടുവന്നുകൊണ്ടായിരുന്നു നാരദ ന്യൂസ് രംഗപ്രവേശനം ചെയ്തത്. ഒറ്റ സ്റ്റിങ് ഓപ്പറേഷന്‍ കൊണ്ട് തന്നെ നാരദ ന്യൂസ് ശ്രദ്ധ നേടുകയും ചെയ്തു.

എന്താണ് ഇപ്പോഴത്തെ പ്രശ്‌നം?

എന്താണ് ഇപ്പോഴത്തെ പ്രശ്‌നം?

നാരദ ന്യൂസ് ഡോട്ട് കോം അടച്ചുപൂട്ടുന്നു എന്നാണ് ഔട്ട്‌ലുക്ക് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന്റെ കാരണങ്ങളും അവര്‍ പറയുന്നുണ്ട്.

ശമ്പളമില്ലാത്ത ജീവനക്കാര്‍?

ശമ്പളമില്ലാത്ത ജീവനക്കാര്‍?

നാരദ ന്യൂസില്‍ ശമ്പളം മുടങ്ങി എന്നാണ് വാര്‍ത്ത. മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. പലര്‍ക്കും മാസങ്ങളുടെ കുടിശ്ശികയാണത്രെ കിട്ടാനുള്ളത്.

20 ല്‍ ഏറെ പേര്‍

നാരദ ന്യൂസില്‍ ജോലി ചെയ്തിരുന്ന ഇരുപതില്‍ അധികം ആളുകളാണ് ഇപ്പോള്‍ ഈ വിഷയം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. അവരില്‍ പലരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ആണ്.

ലേബര്‍ കോടതിയില്‍

ലേബര്‍ കോടതിയില്‍

ശമ്പളക്കുടിശ്ശിക ലഭിക്കാത്തതിന്റെ പേരില്‍ പലരും ദില്ലിയിലെ ലേബര്‍ കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പ്രതിഷേധങ്ങള്‍ അതില്‍ അവസാനിക്കില്ല എന്നാണ് സൂചനകള്‍.

നിരാഹാര സമരം?

നിരാഹാര സമരം?

ശമ്പള കുടിശ്ശിക കൊടുത്ത് തീര്‍ത്തില്ലെങ്കില്‍ നിരാഹാര സമരം നടത്തും എന്ന ഭീഷണിയും മുന്‍ ജീവനക്കാര്‍ ഉയര്‍ത്തുന്നുണ്ടത്രെ. ദില്ലിയില്‍ മാത്യു സാമുവലിന്റെ വീടിന് മുന്നില്‍ നിരാഹാരമിരിക്കും എന്നാണ് ഭീഷണി.

പണം ഇല്ലാഞ്ഞിട്ടില്ല, പക്ഷേ

പണം ഇല്ലാഞ്ഞിട്ടില്ല, പക്ഷേ

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം ഇല്ലാത്തതല്ല പ്രശ്‌നം എന്നാണ് വിശദീകരണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇടപെട്ട് തങ്ങളുടെ അക്കൗണ്ടുകള്‍ താത്കാലികമായി മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനൗദ്യോഗിക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാണ് മാത്യു സാമുവല്‍ ഔട്ട്‌ലുക്കിനോട് പ്രതികരിച്ചത്.

കേസ് കൊടുത്താല്‍

കേസ് കൊടുത്താല്‍

ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ടവരോട് ലേബര്‍ കോടതിയെ സമീപിക്കാന്‍ ആണത്രെ മാത്യു സാമുവല്‍ ആവശ്യപ്പെട്ടത്. അങ്ങനെ വരുമ്പോള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാമെന്നാണ് പ്രതീക്ഷയെന്നും മാത്യു സാമുവല്‍ ഔട്ട്‌ലുക്കിനോട് പ്രതികരിച്ചിട്ടുണ്ട്.

ഹിന്ദിയും ഇംഗ്ലീഷും മാത്രം

ഹിന്ദിയും ഇംഗ്ലീഷും മാത്രം

നാരദ ന്യൂസിന്‌റെ ഹിന്ദി, ഇംഗ്ലീഷ് എഡിഷനുകള്‍ അടച്ചുപൂട്ടിയ കാര്യം മാത്യു സാമുവല്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ മലയാളം ഇപ്പോഴും സുഗമമായി മുന്നോട്ട് പോകുന്നുണ്ട്.

English summary
Narada.com Shuts Shop, Journalists Threaten Hunger Strike Over Dues. More than 20 former employees of the web portal have taken to social media to announce that they have sued Narada.com and its editor Mathew Samuel in a labour court in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X