Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നേകാല്‍ വയസുള്ള കുഞ്ഞ് കോടീശ്വരന്‍; സ്വന്തമായി 15 ലക്ഷം ഓഹരികള്‍: ലാഭവിഹിതം കേട്ടാല്‍ ഞെട്ടും

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളാണ് ഏകാഗ്ര രോഹന്‍ മൂര്‍ത്തി. പ്രായം കുറവെന്നു പറഞ്ഞാല്‍ വെറും ഒന്നേകാല്‍ വയസു മാത്രമുള്ള ഈ കുഞ്ഞിന്റെ വിശേഷങ്ങള്‍ ആരെയും അമ്പരിപ്പിക്കുന്നതാണ്.

ഐടി രംഗത്തെ ഭീമനായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ കൊച്ചുമകനാണ് ഏകാഗ്ര. നാരായണ മൂര്‍ത്തിയുടെ മകന്‍ രോഹന്‍ മൂര്‍ത്തിയുടെയും ഭാര്യ അപര്‍ണ കൃഷ്ണന്റെയും മകന്‍.

ഏകാഗ്രയ്ക്ക് നാല് മാസം പ്രായമുള്ളപ്പോള്‍ 240 കോടി രൂപ വിലമതിക്കുന്ന 15 ലക്ഷം ഓഹരികള്‍ നാരായണ മൂര്‍ത്തി സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇന്‍ഫോസിസിന്റെ 0.04 ശതമാനം ഓഹരിയാണിത്. ഇതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയുടെ ഏറ്റവും പ്രായം കുറഞ്ഞ ഓഹരി ഉടമയായി ഏകാഗ്ര മാറുകയായിരുന്നു. ഇതിനകം മൂന്ന് തവണയാണ് ഏകാഗ്രയ്ക്ക് ലാഭവിഹിതം ലഭിച്ചത്.

Narayan Murthy

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസില്‍ നിന്ന് ആകെ 10.65 കോടി രൂപയാണ് ലാഭവിഹിതമായി ഏകാഗ്രയ്ക്ക് ലഭിച്ചത്. തന്റെ പേരിലുള്ള ഓഹരികളിലെ ഡിവിഡന്റുകളില്‍ നിന്നാണ് ഏകാഗ്ര രോഹന്‍ മൂര്‍ത്തി ഇത്രയും പണം നേടിയത്

കഴിഞ്ഞ വ്യാഴാഴ്ച ഇന്‍ഫോസിസ് ഒരു ഓഹരിക്ക് 22 രൂപയാണ് ലാഭവിഹിതമായി പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏകാഗ്രയ്ക്ക് ഏറ്റവും ഒടുവിലായി 3.3 കോടി രൂപ ലഭിക്കും. ഈ വര്‍ഷം ആദ്യം ഇടക്കാല ലാഭവിഹിതത്തിലൂടെ ഏകാഗ്ര 7.35 കോടി രൂപ നേടിയിരുന്നു. അങ്ങനെയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തില്‍ ലാഭവിഹിതമായി 10.65 കോടി രൂപ ലഭിച്ചത്.

നാരായണ മൂര്‍ത്തിയുടെ ആദ്യത്തെ രണ്ട് പേരക്കുട്ടികള്‍ അക്ഷതാ മൂര്‍ത്തിയുടെയും യുകെ മുന്‍ പ്രധാനമന്ത്രി ഋഷി സുനക്കിന്റെയും പെണ്‍മക്കളാണ്. കൃഷ്ണയും അനുഷ്‌കയും. നാരായണമൂര്‍ത്തിയുടെ കുടുംബാംഗങ്ങളില്‍ ഓരോരുത്തര്‍ക്കും ഇന്‍ഫോസിസില്‍ ഓഹരികളുണ്ട്. അക്ഷതയ്ക്കും കമ്പനിയില്‍ 3.89 ലക്ഷം ഓഹരികളുണ്ട്. ലാഭവിഹിത പ്രഖ്യാപനത്തിലൂടെ 85.71 കോടി രൂപ അക്ഷതയ്ക്കു ലഭിക്കും. ലാഭവിഹിതത്തില്‍ നിന്ന് നാരായണ മൂര്‍ത്തിക്ക് 33.3 കോടി രൂപയും ഭാര്യ സുധ മൂര്‍ത്തിക്ക് 76 കോടി രൂപയും ലഭിക്കും.

1981 ല്‍ 10,000 രൂപയുടെ ചെറിയ നിക്ഷേപത്തില്‍ ആരംഭിച്ച ഇന്‍ഫോസിസ്, പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നായി വളര്‍ന്നു. കമ്പനിയുടെ വളര്‍ച്ചയില്‍ ആദ്യ കാലത്ത് സുധാ മൂര്‍ത്തി വഹിച്ച പങ്കും വളരെ വലുതാണ്.

ഇന്‍ഫോസിസ് ഫൗണ്ടേഷനെ 25 വര്‍ഷത്തിലേറെ നയിച്ച ശേഷം 2021 ഡിസംബറില്‍ സുധാ മൂര്‍ത്തി ആ സ്ഥാനത്തുനിന്നും വിരമിച്ചു. 2024 മാര്‍ച്ചില്‍ അവര്‍ രാജ്യസഭാംഗവുമായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+