കോൺഗ്രസ് നേതാവ് നാരായൺ റാണെ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും; അഭ്യൂഹങ്ങൾ നീങ്ങി,ബിജെപിയിലേക്ക്...
ദില്ലി: കോൺഗ്രസ് നേതാവ് നാരായൺ റാണെ അമിത് ഷായെ കാണും. ബിജെപി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം കൂടിക്കാഴ്ച നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദില്ലിയിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്. കോൺഗ്രസിൽ നിന്ന് കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ചയാണ് നാരായണ്‍ റാണെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം രാജിവെച്ചത്. നാരായൺ റാണെ ബിജെപിൽ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയോടെ ചിത്രങ്ങൾ വ്യക്തമാകുമെന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതാവ് സരോജ് പാണ്ഡേ പറഞ്ഞു. റാണെ ബിജെപി തത്വങ്ങൾ അംഗീകരിക്കുകയാണെങ്കിൽ ബിജെപിയിലേക്ക് സ്വേഗതം ചെയ്യുമെന്നും സരോജ് പാണ്ഡേ പറഞ്ഞു.

കഴിഞ്ഞ എപ്രിലില്‍ അമിത് ഷായുമായി റാണെ ചര്‍ച്ച നടത്തിയിരുന്നു. ഇതോടെയാണ് റാണെ ബിജെപിയിലേക്കെന്ന സൂചന ലഭിച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച്ച. കൊങ്കണ്‍ മേഖലയില്‍ പാര്‍ട്ടിയെ ശക്തമാക്കി ശിവസേനയെ പ്രതിരോധിക്കാന്‍ റാണയെ ഒപ്പം കൂട്ടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. കോണ്‍ഗ്രസ്സിന്റെ ശക്തി കേന്ദ്രത്തില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ റാണെ കരുത്ത് കാട്ടിയിരുന്നു.












Click it and Unblock the Notifications