മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വന്‍ കുതിപ്പിന്; ബിജെപി മന്ത്രിയും കൂട്ടരും കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന
Recommended Video

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ശക്തമായ നീക്കത്തിന് ഒരുങ്ങുകയാണെന്ന് സൂചന. പാര്‍ട്ടി വിട്ടുപോയ പ്രമുഖരെ തിരിച്ചെത്തിക്കാനാണ് ശ്രമം. കോണ്‍ഗ്രസ് നേതാക്കള്‍ ഇതുസംബന്ധിച്ച സൂചന നല്‍കി. നിസാര തര്‍ക്കങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് വിട്ടുപോയവരെ തിരിച്ചെത്തിക്കാനാണ് ആദ്യ ശ്രമം. തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
തിരിച്ചുവരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നാരായണ്‍ റാണെ കോണ്‍ഗ്രസിലെത്തുമെന്നാണ് വിവരങ്ങള്‍. ഇദ്ദേഹത്തോടൊപ്പം ഒട്ടേറെ അനുയായികളും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

നാരായണ്‍ റാണെ കോണ്‍ഗ്രസിലേക്ക്
മഹാരാഷ്ട്ര മന്ത്രിയും രാജ്യസഭാംഗവുമായിരുന്ന നാരായണ്‍ റാണെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പുതിയ വിവരം. 2017 മുതല്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് റാണെ. ബിജെപിയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തില്‍ റാണെ അസംതൃപ്തനാണെന്ന് നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

നേതാക്കള്‍ തിരിച്ചെത്തും
കോണ്‍ഗ്രസ് നേതാവും മുന്‍ റവന്യൂ മന്ത്രിയുമായ ബാലാസാഹിബ് തൊറാട്ട് ആണ് റാണെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയേക്കുമെന്ന സൂചന നല്‍കിയത്. ഒട്ടേറെ നേതാക്കളുമായി ചര്‍ച്ച തുടരുകയാണെന്നും പാര്‍ട്ടി വിട്ടുപോയ നേതാക്കളെ തിരിച്ചെത്തിക്കുമെന്നും തൊറാട്ട് കൂട്ടിച്ചേര്‍ത്തു.

അവകാശ വാദം ഇങ്ങനെ
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പോയ ഒട്ടേറെ നേതാക്കള്‍ തിരിച്ചെത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബാലാസാഹിബ് തൊറാട്ട് ഇതുസംബന്ധിച്ച ചില സൂചനകള്‍ നല്‍കി. മാത്രമല്ല, വന്‍ അവകാശവാദവും തൊറാട്ടിന്റെ ഭാഗത്തുനിന്നുണ്ടായി. അടുത്ത പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസില്‍ നിന്നാകുമെന്നും അദ്ദേഹം പറഞ്ഞു.

റാണെ വന്ന വഴി
ശിവസേനയിലൂടെയാണ് നാരായണ്‍ റാണെ രാഷ്ട്രീയത്തിലെത്തിയത്. ശിവസേന-ബിജെപി സര്‍ക്കാരില്‍ കുറച്ചുകാലം മുഖ്യമന്ത്രി പദവിയും റാണെ വഹിച്ചിട്ടുണ്ട്. ആഭ്യന്തര കലഹത്തെ തുടര്‍ന്ന് റാണെ ശിവസേന വിട്ടു. പിന്നീടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിലും ഒട്ടേറെ പദവികള്‍ വഹിച്ചിരുന്നു.

വരും ദിവസങ്ങളില്‍ പ്രഖ്യാപനം
ശേഷമാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതും മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷം രൂപീകരിച്ചതും. ബിജെപിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി നാമനിര്‍ദേശത്തിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം ഉടക്കി നില്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ റാണെ സുപ്രധാന പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.












Click it and Unblock the Notifications