കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് മരണക്കെണിയില്‍, നാരായണ്‍ റാണയ്ക്ക് പിന്നാലെ മകനും ബിജെപിയിലേക്ക്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ഇല്ലാതാവുമോ എന്ന സംശയത്തിലാണ്. കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും നിത്യേന നേതാക്കള്‍ കൊഴിഞ്ഞ് പോവുകയാണ്. ഒരറ്റത്ത് പ്രചാരണം ശക്തിപ്പെടുത്താന്‍ സോണിയാ ഗാന്ധി കഷ്ടപ്പെടുമ്പോഴാണ് കോണ്‍ഗ്രസിന്റെ പ്രതിസന്ധി. മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനാണ് കോണ്‍ഗ്രസിനെ അവസാനം കൈവിട്ടിരിക്കുന്നത്.

ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ് തുറുപ്പുച്ചീട്ടായി കണ്ടിരുന്ന നേതാവാണ് റാണെയുടെ മകന്‍ നിതേഷ് റാണ. അതേസമയം മഹാരാഷ്ട്ര കോണ്‍ഗ്രസ് ഒന്നിന് പിറകെ ഒന്നായി പൊളിഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് നേതാക്കളും സമ്മതിക്കുന്നു. സഞ്ജയ് നിരുപം അവസാന നിമിഷം പ്രചാരണത്തിനും ഇറങ്ങില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ്. ഇതോടെ മുംബൈ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും രൂക്ഷമായിരിക്കുകയാണ്.

മറുകണ്ടം ചാടി നിതേഷ്

മറുകണ്ടം ചാടി നിതേഷ്

നാരായണ്‍ റാണെ കോണ്‍ഗ്രസ് വിട്ട് വീണ്ടും ബിജെപിയില്‍ എത്തിയതിന് പിന്നാലെയാണ് മകന്‍ നിതേഷും ബിജെപിയിലേക്ക് പോകുന്നത്. അതേസമയം നാരായണ്‍ റാണെയെ ഔദ്യോഗികമായി മുന്നണിയിലെടുക്കുന്നതിന് ശിവസേനയ്ക്ക് കടുത്ത എതിര്‍പ്പുണ്ട്. മുന്‍ സേനാ നേതാവ് കൂടിയാണ് നാരായണ്‍ റാണെ. എന്നാല്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ ഭാഗമാക്കി എന്നാണ് സൂചന. ഇത് ഉറപ്പായതോടെയാണ് നിതേഷ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. കോണ്‍ഗ്രസില്‍ ഇയാള്‍ക്ക് സീറ്റ് ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പ് ലഭിച്ചിരുന്നില്ല.

മത്സരിക്കാന്‍ സീറ്റ്

മത്സരിക്കാന്‍ സീറ്റ്

നിതേഷ് കനകവല്ലി സീറ്റില്‍ നിന്ന് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് റാണ കുടുംബത്തിന് ആധിപത്യമുള്ള സീറ്റാണ്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിന്ധുദുര്‍ഗിലെ കനകവല്ലി സീറ്റില്‍ നിന്ന് മികച്ച വിജയം നേടിയിരുന്നു നിതേഷ്. ബിജെപിയുടെ എംഎല്‍എ പ്രമോദ് ജാത്തറിനെയാണ് പരാജയപ്പെടുത്തിയത്. അതേസമയം ബിജെപിയുടെ ആദ്യ ഘട്ട പട്ടികയില്‍ നിതേഷിന്റെ പേരില്ല. കോണ്‍ഗ്രസ് ആധിപത്യം തിരിച്ചുപിടിച്ച മണ്ഡലമായിരുന്നു കനകവല്ലി. അത് നഷ്ടപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്.

രണ്ടാം പട്ടികയില്‍

രണ്ടാം പട്ടികയില്‍

നിതേഷിനെ സ്ഥാനാര്‍ത്ഥിയായി രണ്ടാം പട്ടികയില്‍ പ്രഖ്യാപിക്കുമെന്ന് നാരായണ്‍ റാണെ പറഞ്ഞു. റാണെയുടെ മഹാരാഷ്ട്ര സ്വാഭിമാന്‍ പാര്‍ട്ടി ബിജെപിയില്‍ ലയിക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ഇത് നടക്കും. അതോടെ റാണയെ തേടി വലിയ സ്ഥാനങ്ങളുമെത്തും. എന്നാല്‍ മുന്‍ മുഖ്യമന്ത്രിയായിരുന്നത് കൊണ്ട് നാരായണ്‍ റാണെയില്‍ നിന്ന് ബിജെപി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് സൂചന.

വിവാദ നേതാവ്

വിവാദ നേതാവ്

നിതേഷിന്റെ ട്രാക്ക് റെക്കോര്‍ഡ് മികച്ചതാണെങ്കിലും, വിവാദങ്ങള്‍ നിരവധി ഉണ്ടാക്കിയ നേതാവാണ്. ഈ വര്‍ഷം ഹൈവേ പരിശോധനയ്ക്കായി വന്ന എഞ്ചിനീയറുടെ ദേഹത്ത് ചെളി വാരിയെറിയുകയും ഇയാളെ മുംബൈ ഗോവ ഹൈവേയിലെ പാലത്തില്‍ കെട്ടിയിടുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇയാളെ പിന്നീട് അഴിച്ചുവിട്ടത്. നിതേഷിനെയും അനുയായികളെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. നിതേഷിന്റെ വരവ് ചില ബിജെപി നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

പ്രചാരണം ഉപേക്ഷിച്ച് നിരുപം

പ്രചാരണം ഉപേക്ഷിച്ച് നിരുപം

മുന്‍ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനാണ് അടുത്ത വെടി പൊട്ടിച്ചിരിക്കുന്നത്. താന്‍ പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്ന് നിരുപം തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. താന്‍ പറഞ്ഞ നിര്‍ദേശങ്ങളെല്ലാം പാര്‍ട്ടി അവഗണിച്ചെന്ന് സഞ്ജയ് നിരുപം പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ്. താന്‍ മുംബൈയില്‍ മത്സരിക്കാന്‍ ഒരു പേര് മാത്രമാണ് നിര്‍ദേശിച്ചത്. അത് പോലും തള്ളിയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സേവനങ്ങള്‍ പാര്‍ട്ടിക്ക് ഇനി ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദേവ്‌റയുമായുള്ള പ്രശ്‌നം

ദേവ്‌റയുമായുള്ള പ്രശ്‌നം

മിലിന്ദ് ദേവ്‌റയുമായുള്ള പ്രശ്‌നങ്ങളാണ് സഞ്ജയ് നിരുപത്തിന്റെ മുന്നറിയിപ്പില്‍ ഉള്ളത്. മുംബൈ നോര്‍ത്തില്‍ നിരുപത്തിന് വലിയ സ്വാധീനമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ കോണ്‍ഗ്രസിന് മുംബൈയില്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് ഏക്‌നാഥ് ഗെയ്ക്ക് വാദിനാണ് സോണിയ ചുമതല നല്‍കിയിരിക്കുന്നത്. നിരുപത്തെ ഒതുങ്ങി നിര്‍ത്താനും നീക്കങ്ങള്‍ നടക്കുന്നുണ്ട്. അതേസമയം മിലിന്ദ് ദേവ്‌റ ബിജെപിയിലേക്ക് പോകാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

<strong>പ്രചാരണത്തില്‍ നിന്ന് മുങ്ങി നേതാക്കള്‍... മുന്നില്‍ രാഹുലും പ്രിയങ്കയും മാത്രം, കാരണം ഇതാണ്</strong>പ്രചാരണത്തില്‍ നിന്ന് മുങ്ങി നേതാക്കള്‍... മുന്നില്‍ രാഹുലും പ്രിയങ്കയും മാത്രം, കാരണം ഇതാണ്

English summary
narayan ranes son nitesh joins bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X