നാരായണ്‍ സായിയുടെ ശിഷ്യ കീഴടങ്ങി
സൂറത്ത്: വിവാദ ആള്‍ ദൈവം ആശാറാം ബാപ്പുവിന്റെ മകന്‍ മാരായണ്‍ സായിയുടെ ഏറ്റവും അടുത്ത ശിഷ്യ പോലീസിന് മുന്നില്‍ കീഴടങ്ങി. ബലാത്സംഗം കേസില്‍ സായി അറസ്റ്റിലായതുമുതല്‍ ഇവര്‍ ഒളിവിലായിരുന്നു.
നാരായണ്‍ സായിയുടെ ശിഷ്യ ജംനയാണ് പോലീസില്‍ കീഴടങ്ങിയത്. ഇവര്‍ സായിയുടെ കുട്ടിയുടെ അമ്മയാണെന്നും പറയപ്പെടുന്നുണ്ട്. ഇത്രനാളും മധ്യപ്രദേശിലെ ഒരു ആശ്രമത്തില്‍ ആയിരുന്നു എന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.

ജംനയുടെ അറസ്റ്റ് രേഖപ്പെടുത്തി ജനുവരി 22 ന് തന്നെ കോടതിയില്‍ ഹാജരാക്കും. നാരായണ്‍ സായിക്കെതിരെയുള്ള കേസില്‍ ഇവരുടെ മൊഴി നിര്‍ണായകമാകും എന്നാണ് കരുതുന്നത്. എഫ്‌ഐആറില്‍ ജംനയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
സൂറത്തിലെ ആശ്രമത്തിലെ അന്തേവാസിയുടെ പരാതിയെ തുടര്‍ന്ന് നാരായണ്‍ സായി കുറച്ച് നാള്‍ ഒളിവിലായിരുന്നു. എന്നാല്‍ പിന്നീട് 2013 ഡിസംബര്‍ 4 ന് ഇയാള്‍ പോലീസിന് പിടികൊടുത്തിരുന്നു. തന്റെ ശിഷ്യകളില്‍ എട്ട് പേരുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്ന കാര്യം ഇയാള്‍ പോലീസിനോട് സമ്മതിക്കുകയും ചെയ്തു.
നാരായണ്‍ സായിക്കും അച്ഛന്‍ ആശാറാം ബാപ്പുവിനും എതിരെ സഹോദരികളായ രണ്ട് പെണ്‍കുട്ടികളും ബലാത്സംഗത്തിന് കേസ് കൊടുത്തിരുന്നു.












Click it and Unblock the Notifications