• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരിച്ചടിച്ച് കോണ്‍ഗ്രസ്; കമല്‍നാഥ് സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി എംഎല്‍എ,മധുര പ്രതികാരം

ഭോപ്പാല്‍: അത്യന്ത്യം ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെയാണ് മധ്യപ്രദേശ് രാഷ്ട്രീയം കഴിഞ്ഞ ഒരാഴ്ച്ചയായി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇരുപക്ഷത്തേയും ഏതാനും എംഎല്‍എമാര്‍ ഏത് നിമിഷവും കളം മാറി ചവിട്ടേയാക്കാവുന്ന റിപ്പോര്‍ട്ടുകളാണ് സംസ്ഥാനത്ത് നിന്നും പുറത്തു വരുന്നത്.

cmsvideo
  കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണച്ച് BJP എം.എല്‍.എ

  സര്‍ക്കാര്‍ അനുകൂലികളായ 10 എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസ് ആരോപണത്തോടെയാണ് സംസ്ഥാന രാഷ്ട്രീയം ചൂടൂപിടിക്കുന്നത്. ഇതില്‍ 6 എംഎല്‍എമാരെ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് ആശ്വാസമായെങ്കിലും ഒരു എംഎല്‍എയുടെ രാജി തിരിച്ചടിയായി. ഇപ്പോഴിതാ ആ തിരിച്ചടിക്ക് പരിഹാരമായി ബിജെപി പക്ഷത്ത് നിന്നും ഒരു എംഎല്‍എയെ അടര്‍ത്തിയെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. വിശദാംശങ്ങള്‍ ഇങ്ങനെ...

  പിന്തുണ അറിയിച്ചു

  പിന്തുണ അറിയിച്ചു

  ബിജെപി എംഎല്‍എയായ നാരയാണ്‍ ത്രിപാഠി മധ്യപ്രദേശിലെ കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് പിന്തുണ അറിയിച്ചെന്നാണ് ദേശീയ മാധ്യമായ ഔട്ട്ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. കമല്‍നാഥുമായി തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നരായണ്‍ ത്രിപാഠി കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ അറിയിച്ചത്. വ്യാഴാച്ച രാത്രിയായിരുന്നു മുഖ്യമന്ത്രിയുമായി ബിജെപി എംഎല്‍എ ആദ്യമായി കൂടിക്കാഴ്ച്ച നടത്തിയത്.

  നാരായണ്‍ ത്രിപാഠി

  നാരായണ്‍ ത്രിപാഠി

  വ്യാഴാഴ്ചത്തെ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ മൈഹാറില്‍ നിന്നുള്ള എംഎല്‍എ നാരായണ്‍ ത്രിപാഠി പദവിയും ബിജെപി അംഗത്വവും രാജിവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം അത് നിരിസിച്ചിരുന്നു. എങ്കിലും കോണ്‍ഗ്രസില്‍ ചേരുമോയെന്ന മാധ്യങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടി നല്‍കാതിരുന്നത് അഭ്യൂഹങ്ങള്‍ പടര്‍ത്തിയിരുന്നു.

  കൂടിക്കാഴ്ച

  കൂടിക്കാഴ്ച

  ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി വീണ്ടും നരായണ്‍ ത്രിപാഠി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച് നടത്തുന്നത്. മുഖ്യമന്ത്രി കമല്‍നാഥിനേയും സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാറിനേയും പിന്തുണയ്ക്കുന്നതായി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച നരായണ്‍ ത്രിപാഠി വ്യക്തമാക്കുകയായിരുന്നുവെന്ന് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

  നിഷേധിച്ചു

  നിഷേധിച്ചു

  വ്യാഴാഴ്ച രാത്രി കമല്‍നാഥിനെ സന്ദര്‍ശിച്ചതിന് പിന്നാലെ നാരായണ്‍ ത്രിപാഠി സ്പീക്കറുടെ വസതിയിലെത്തിയിരുന്നു. ഇതോടെയാണ് അദ്ദേഹം എംഎല്‍എ പദവി രാജിവെക്കാന്‍ പോവുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ പീന്നീട് അദ്ദേഹം തന്നെ ഇത് നിഷേധിച്ച് രംഗത്ത് എത്തുകയായിരുന്നു. ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന നരായണ്‍ ത്രിപാഠിയുമായി കോണ്‍ഗ്രസ് നേരത്തെ ചര്‍ച്ച നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

  കഴിഞ്ഞ വര്‍ഷം

  കഴിഞ്ഞ വര്‍ഷം

  കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ക്രിമിനല്‍ ഭേദഗതി ബില്ലിന്‍മേലുള്ള വോട്ടെടുപ്പില്‍ സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്തതു മുതല്‍ ബിജെപിയിലെ വിമത സ്വരമാണ് നരായണ്‍ ത്രിപാഠി. മറ്റൊരു എംഎല്‍എയായ ശരത് കൗളും ക്രിമിനല്‍ ഭേദഗതി ബില്ലില്‍ കമല്‍നാഥ് സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. അന്ന് മുതല്‍ തന്നെ ഇരുവരും കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു.

  പൗരത്വ പ്രശ്നത്തില്‍

  പൗരത്വ പ്രശ്നത്തില്‍

  തുടര്‍ന്ന് ബിജെപി നിലപാടുമായി നിരന്തരം പോരടിച്ച് നിന്ന് നാരായണ്‍ ത്രിപാഠി പൗരത്വ നിമയഭേദഗതി വിഷയത്തില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചു വിട്ടു. രാജ്യത്തിന് പരൗത്വ നിയമ ഭേദഗതി ഒരു തരത്തിലും ഗുണകരമാവില്ലെന്നായിരുന്നു നാരായണണ്‍ ത്രിപാഠി അഭിപ്രായപ്പെട്ടത്. മതത്തിന്‍റെ പേരില്‍ രാജ്യത്തെ വിഭജിക്കരുത്. തെരുവുകളില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ മാത്രമാണ് ഈ നിയമം സഹായിക്കുക്കയുള്ളുമെന്നും ത്രിപാഠി വിമര്‍ശിച്ചു.

  റിപ്പോര്‍ട്ടുകള്‍

  റിപ്പോര്‍ട്ടുകള്‍

  അംബേദ്കറുടെ ഭരണഘടന പിന്തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. അതിന് തയ്യാറല്ലെങ്കില്‍ ഭരണ ഘടന കീറിയെറിഞ്ഞ കളയണം. വോട്ട് ബാങ്കിനെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പൗരത്വ നിയമ ഭേദഗതി. പുരോഗതി ആവശ്യമുള്ള ഒരു രാജ്യത്തില്‍ ആഭ്യന്തര കലാപ സമാനമായ സാഹചര്യം ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

  ശക്തി പകര്‍ന്നു

  ശക്തി പകര്‍ന്നു

  ശരത് കോള്‍, സഞ്ജയ് പഥക് എന്നിവരും വ്യാഴാഴ്ച രാത്രി നാരായണ്‍ ത്രിപാഠിയോടൊപ്പം മുഖ്യമന്ത്രി കമല്‍നാഥിനെ സന്ദര്‍സിച്ചിരുന്നു. ഇതോടെ മൂന്ന് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന തരത്തിലുള്ള അഭ്യഹങ്ങള്‍ ശക്തമായിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി സഞ്ജന്‍ സിങ് വര്‍മയുടെ അവകാശ വാദങ്ങളും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു.

  പകരത്തിന് പകരം

  പകരത്തിന് പകരം

  ഞങ്ങളുടെ ഒരു വിക്കറ്റ് വീഴത്തിയതിന് പകരമായി അവരുടെ (ബിജെപി) 3 വിക്കറ്റുകള്‍ ഞങ്ങള്‍ വീഴ്ത്തിയെന്നായിരുന്നു ബിജെപി എംഎല്‍എമാരും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയക്ക് പിന്നാലെ സഞ്ജന്‍ സിങ് വര്‍മ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ബിജെപി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്നും ഇരുവരും വിട്ടു നില്‍ക്കുകയും ചെയ്തതോടെ ഇവര്‍ ഉടന്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തായി

  എന്നാല്‍ താന്‍ ബിജെപി വിടുമെന്ന വാദങ്ങളെ തള്ളി സഞ്ജയ് പഥക് വെള്ളിയാഴ്ച പകല്‍ രംഗത്ത് വന്നിട്ടുണ്ട്.

  വ്യാജം

  വ്യാജം

  താന്‍ മുഖ്യമന്ത്രി കമല്‍നാഥിനെ സന്ദര്‍ശിച്ചിട്ടില്ലെന്നും അത്തരത്തില്‍ തന്‍റെ പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളെല്ലാം വ്യാജമാണെന്നും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ സഞ്ജയ് പഥക് പറഞ്ഞു. താന്‍ വധഭീഷണി നേരിടുന്നതായും വീഡിയോയില്‍ പഥക് ആരോപിച്ചു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി താന്‍ കൊല്ലപ്പെടില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് മാധ്യമങ്ങളോട് താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് പഥക് പറഞ്ഞു.

  ലൈസന്‍സ് റദ്ദ് ചെയ്തു

  ലൈസന്‍സ് റദ്ദ് ചെയ്തു

  മധ്യപ്രദേശില്‍ സര്‍ക്കാറിനെ വീഴ്ത്താന്‍ സര്‍ക്കാര്‍ പക്ഷത്ത് നിന്നും എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ നേതൃത്വം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ച നേതാവാണ് സഞ്ജയ് പഥക്. മുന്‍ കോണ്‍ഗ്രസ് നേതാവായ സഞ്ജയ് പഥക്കിന് കോണ്‍ഗ്രസ് നേതാക്കളിലുള്ള ,സ്വാധീനം ബിജെപി ഉപയോഗപ്പെടുത്തുന്നുവെന്നായിരുന്നു സര്‍ക്കാര്‍ പക്ഷത്ത് നിന്നുള്ള ആരോപണങ്ങളുടെ അടിസ്ഥാനം. പഥകിന്‍റെ ഉടമസ്ഥതിയില്‍ ഉള്ള ഇരുമ്പയിക് ഖനിയുടെ ലൈസന്‍സ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു.

  118 അംഗങ്ങളുടെ പിന്തുണ

  118 അംഗങ്ങളുടെ പിന്തുണ

  അതേസമയം, നാരയണ്‍ ത്രിപാഠി കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ കമല്‍നാഥ് സര്‍ക്കാറിന് 118 അംഗങ്ങളുടെ പിന്തുണയായി. ബിജെപി കര്‍ണാടകയിലേക്ക് കടത്തിയെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയ്ക്ക് പുറമെയാണിത്. 230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 227 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. കോണ്‍ഗ്രസിന്‍റേയും ബിജെപിയുടേയും ഓരോ അംഗങ്ങള്‍ അന്തരിച്ചതിനാലും ഒരു കോണ്‍ഗ്രസ് അംഗം കഴിഞ്ഞ ദിവസം രാജി വെച്ചതിനാലും 3 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

  മാധ്യമ വിലക്ക്; ഉള്‍പ്പേജില്‍ ഒതുക്കി മനോരമയും മാതൃഭൂമിയും!! മറ്റ് പത്രങ്ങള്‍ നല്‍കിയത് ഇങ്ങനെ

  ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വണ്‍ ചാനലിന്‍റേയും വിലക്ക് നീക്കി; പുനഃസംപ്രേക്ഷണം ആരംഭിച്ച് ചാനലുകള്‍

  English summary
  Narayan Tripathi may join congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X