കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി.നാരായണ സ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേറ്റു

  • By Pratheeksha
Google Oneindia Malayalam News

പുതുച്ചേരി:മുന്‍ കേന്ദ്രമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ വി നാരായണ സ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേറ്റു. ബീച്ച് റോഡിലെ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങില്‍ ലഫ്. ഗവര്‍ണ്ണര്‍ കിരണ്‍ബേദി സത്യവാചകം ചൊല്ലിക്കൊടുത്തു.അഞ്ചംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതുച്ചേരി പി.സി.സി അധ്യക്ഷന്‍ എ നമശിവായം, എം.കന്തസാമി, ഷാജഹാന്‍, ആര്‍. കമല കണ്ണന്‍, മല്ലാടി കൃഷ്ണ റാവു എന്നിവരാണ് മന്ത്രിസഭയിലെ അംഗങ്ങള്‍.

കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാകകള്‍ ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മുതിര്‍ന്ന നേതാവിനെ പരിഗണിക്കണമെന്ന അഭിപ്രായമാണ് നാരായണ സ്വാമിയ്ക്ക് തുണയായത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ജയിപ്പിച്ച നമശ്ശിവായത്തെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം.

narayanaswami-0

യു പി എ സര്‍ക്കാരില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിച്ച നാരായണ സ്വാമി 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ പഎന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍ രാധാകൃഷ്ണനോട് പരാജയപ്പെട്ടിരുന്നു. 30 അംഗ നിയമസഭയില്‍ 15 സീറ്റി നേടിയാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.

English summary
Former Union Minister of State and AICC general secretary V. Narayanasamy was sworn in as the Chief Minister of the Union Territory of Puducherry at the Gandhi Thidal here on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X