കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഎന്‍ ശേഷന്‍റെ ഇടപെടലുകള്‍ നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിയുള്ളതാക്കി മാറ്റി: പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിഎന്‍ ശേഷന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. തികഞ്ഞ ആത്മാര്‍ത്ഥതയോടും സമഗ്രതയോടും കൂടിയാണ് അദ്ദേഹം രാജ്യത്തെ സേവിച്ചതെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ടിഎന്‍ ശേഷന്‍റെ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളും നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ശക്തവും കൂടുതല്‍ പങ്കാളിത്തവുമുള്ളതാക്കി മാറ്റി. അദ്ദേഹത്തിന്‍റെ വേര്‍പാട് വേദനയുളവാക്കുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പരിഷ്കരിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ഏറ്റഴും വലിയ പങ്കുവഹിച്ചത് ടിഎന്‍ ശേഷനാണെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ അനുസ്മരണം. ജനാധിപത്യത്തിലേക്കുള്ള വെളിച്ചമായി അദ്ദേഹത്തെ രാജ്യം എന്നും ഒര്‍ക്കും. അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം തന്‍റെ പ്രാര്‍ത്ഥനകള്‍ ഉണ്ടെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച്ച രാത്രി ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു ടിഎന്‍ ശേഷന്‍ അന്തരിച്ചത്. . വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. 90കളിൽ തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവന്ന പ്രഗത്ഭനായ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു മലയാളികളുടെ അഭിമാനമായ ടിഎൻ ശേഷൻ.

tnseshan

തമിഴ്നാട് കേഡറിൽ നിന്ന് 1955 ഐഎഎസ് ബാച്ചിൽ പഠിച്ചിറങ്ങിയ ഇദ്ദേഹം 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. ഏഷ്യയുടെ നോബൽ എന്നറിയപ്പെടുന്ന രമൺ മാഗ്സസെ അവാർഡ് ജേതാവ് കൂടിയാണ് ഇദ്ദേഹം. തിരഞ്ഞെടുപ്പ് പ്രകിയ സുതാര്യമാക്കിയതിനാണ് അദ്ദേഹത്തിന് പ്രസ്തുുത ബഹുമതി ലഭിച്ചത്.

മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു: അന്ത്യം ചെന്നൈയിൽമുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു: അന്ത്യം ചെന്നൈയിൽ

English summary
naredndra and amit shah tribute to tn sesha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X