ലോകകപ്പ് ഫൈനല്‍ കാണാന്‍ മോദി പോകില്ല
ദില്ലി: ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ത്യകളിക്കുന്നില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കളി നേരിട്ട് കാണാന്‍ ബ്രിസീല്‍ പ്രസിഡന്റ് അദ്ദേഹത്തെ അങ്ങോട്ടേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഫൈനല്‍ മാച്ച് കാണാന്‍ മോദി ബ്രസിലിലേക്ക് പോകുന്നില്ല.
ലോകകപ്പ് ഫൈനല്‍ കാണാന്‍ ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗഫാണ് മോദിയെ ക്ഷണിച്ചത.് എന്നാല്‍ പ്രധാനമന്ത്രി പോകുന്നില്ലെന്ന് വേദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാമന്ത്രി ബ്രിസിലിലേക്ക് പോകുന്നുണ്ട്. 15 മുതല്‍ 17 വരെയാണ് ഉച്ചകോടി. ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ചൈന റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്സ് രാജ്യങ്ങള്‍.
13 നാണ് ലോകകപ്പ് ഫൈനല്‍ മാച്ച് നടക്കുന്നത്. ഫൈനല്‍ കാണണമെങ്കില്‍ രണ്ടു ദിവസം മുമ്പേ പ്രധാനമന്ത്രി ബ്രസീലിലെത്തേണ്ടതുണ്ട്. ഈ തടസ്സമുള്ളതുകൊണ്ടാണ് ലോകകപ്പ് കാണാന്‍ പോകുന്നില്ലെന്ന് തീരുമാനിച്ചത്.
റിയോ ഡി ജെനിറോയിലെ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍ മാച്ച്. മോദിക്ക് പുറമെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് ജേക്കബ് സുമ, റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിന്, ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിംഗ് എന്നിവര്‍ക്കും ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്ഷണം കിട്ടിയിട്ടുണ്ട്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications