കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകകപ്പ് ഫൈനല്‍ കാണാന്‍ മോദി പോകില്ല

  • By Aswathi
Google Oneindia Malayalam News

ദില്ലി: ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യകളിക്കുന്നില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കളി നേരിട്ട് കാണാന്‍ ബ്രിസീല്‍ പ്രസിഡന്റ് അദ്ദേഹത്തെ അങ്ങോട്ടേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഫൈനല്‍ മാച്ച് കാണാന്‍ മോദി ബ്രസിലിലേക്ക് പോകുന്നില്ല.

ലോകകപ്പ് ഫൈനല്‍ കാണാന്‍ ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗഫാണ് മോദിയെ ക്ഷണിച്ചത.് എന്നാല്‍ പ്രധാനമന്ത്രി പോകുന്നില്ലെന്ന് വേദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

modi

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാമന്ത്രി ബ്രിസിലിലേക്ക് പോകുന്നുണ്ട്. 15 മുതല്‍ 17 വരെയാണ് ഉച്ചകോടി. ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ചൈന റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്‌സ് രാജ്യങ്ങള്‍.

13 നാണ് ലോകകപ്പ് ഫൈനല്‍ മാച്ച് നടക്കുന്നത്. ഫൈനല്‍ കാണണമെങ്കില്‍ രണ്ടു ദിവസം മുമ്പേ പ്രധാനമന്ത്രി ബ്രസീലിലെത്തേണ്ടതുണ്ട്. ഈ തടസ്സമുള്ളതുകൊണ്ടാണ് ലോകകപ്പ് കാണാന്‍ പോകുന്നില്ലെന്ന് തീരുമാനിച്ചത്.

റിയോ ഡി ജെനിറോയിലെ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍ മാച്ച്. മോദിക്ക് പുറമെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് ജേക്കബ് സുമ, റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിംഗ് എന്നിവര്‍ക്കും ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്ഷണം കിട്ടിയിട്ടുണ്ട്.

English summary
Prime Minister Narendra Modi, who was invited by Brazilian President Dilma Rousseff to watch the World Cup football final next month, will not be attending the sporting event.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X