നരേന്ദ്ര ധബോല്‍ക്കര്‍ വധം;സനാതന്‍ സന്‍സ്ത പ്രവര്‍ത്തകന്‍ അറസ്റ്റില്‍
പൂനെ: യുക്തിവാദിയും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന നരേന്ദ്ര ധബോര്‍ക്കര്‍ വധവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തു. ഡോ വീരേന്ദ്ര തവാഡെയെ ആണ് കഴിഞ്ഞ ദിവസം പനവേലില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തത്. സനാതന്‍ സന്‍സ്ത എന്ന സംഘടനാപ്രവര്‍ത്തകനാണ് അറസ്റ്റിലായ വീരേന്ദ്ര തവാഡേ. ഹിന്ദു ജന്‍ ജാഗ്രിതി സമിതിയിലും (എച്ച് ജെ എസ്) തവാഡേ അംഗമാണ്.
പ്രതിയെ ശനിയാഴ്ച്ച കോടതിയില്‍ ഹാജരാക്കും. 2 014 ലാണ് നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസ് കോടതി സിബിഐ ഏറ്റെടുത്തത്. മുംബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. 2013 ആഗസ്ത് 20 നാണ് 68 കാരനായ ധബോല്‍ക്കര്‍ മുംബൈയില്‍ അജ്ഞാതരുടെ വെടിയേറ്റു മരിക്കുന്നത്. മഹാരാഷ്ട്രയില്‍ വര്‍ഷങ്ങളായി അന്ധവിശ്വാസങ്ങള്‍ക്കെതിര പോരാട്ടം നയിച്ചിരുന്ന സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു ധബോല്‍ക്കര്‍.

ഇതിനായി മഹാരഷ്ട്രയില്‍ അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന സമിതിയും അദ്ദേഹം സ്ഥാപിച്ചു. സംസ്ഥാനത്തെ ദളിത സംഘടനകളുമായി ചേര്‍ന്ന് ജാതീയതയെക്കെതിരായ അക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതും തീവ്ര ഹിന്ദു സംഘടകളുള്‍പ്പെടെയുളളവരെ പ്രകോപിതരാക്കിയിരുന്നു. അന്ധവിശ്വാസ നിരോധന നിയമം നിയമസഭയിലെത്തുന്നതിനു മുന്‍പാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
സമാന രീതിയില്‍ കൊല്ലപ്പെട്ട കല്‍ബുര്‍ഗി വധക്കേസില്‍ പ്രതികളെ കണ്ടെത്താന്‍ കര്‍ണ്ണാടക പോലീസിനു ഇനിയും കഴിഞ്ഞിട്ടില്ല . സിപി ഐ നേതാവും എഴുത്തുകാരനുമായിരുന്ന ഗോവിന്ദ് പന്‍സാരെ വധക്കേസില്‍ ഇത് വരെ ആറുപേരയാണ് അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞത്. 2015 ഫെബ്രുവരി 16നാണ് പന്‍സാരെ കൊല്ലപ്പെടുന്നത്.












Click it and Unblock the Notifications