കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയുക്ത മന്ത്രിമാരുമായി 4.30 ന് മോദി കൂടിക്കാഴ്ച്ച നടത്തും; സഖ്യകക്ഷികള്‍ക്കെല്ലാം ഒരോ മന്ത്രിപദം

Google Oneindia Malayalam News

ദില്ലി: സത്യപതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മന്ത്രിമാരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തും. വൈകീട്ട് നാലരയക്ക് അദ്ദേഹത്തിന്‍റെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച്ച. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മോദിയുടെ വസതിയില്‍ എത്തും. പുതിയ മന്ത്രിസഭയുമായി ബന്ധപ്പെട്ട് ഇന്ന് രാവിലേയും നരേന്ദ്ര മോദിയും അമിത് ഷായും തമ്മില്‍ ദീര്‍ഘ സമയം ചര്‍ച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായത്.

പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടിക രാഷ്ട്രപതി ഭവനിലേക്ക് അയച്ചിട്ടുണ്ട്. ഒന്നാം മോദി മന്ത്രിസഭയിലെ പ്രമുഖരായ രാജ്‌നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ് തോമര്‍, അര്‍ജുന്‍ റാം മേഘ്‌വാല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവേദ്കര്‍, സ്മൃതി ഇറാനി, സദാനന്ദ ഗൗഡ എന്നിവര്‍ മന്ത്രിസഭയില്‍ തുടരും. അരുണ്‍ ജയ്റ്റ്ലിയുടെ കാര്യത്തില്‍ ബിജെപി എടുത്ത തീരുമാനം എന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല.

<strong> ഒരു മാസം ചാനല്‍ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാവില്ല; വിലക്കുമായി എഐസിസി</strong> ഒരു മാസം ചാനല്‍ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാവില്ല; വിലക്കുമായി എഐസിസി

സഖ്യകകക്ഷികള്‍ക്കെളാം ഒരോ മന്ത്രിസ്ഥാനം നല്‍കാനാണ് തീരുമാനം. കഴിഞ്ഞ സര്‍ക്കാറില്‍ ഉണ്ടായിരുന്ന അനുപ്രിയ പട്ടേലിനെ തന്നെയാണ് അപ്നാദള്‍ ഇത്തവണയും മന്ത്രിസഭയിലേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എല്‍ജെപിയില്‍ നിന്ന് രാം വിലാസ് പാസ്വാന്‍ മന്ത്രിയായി തുടരും. ശിവസേനയില്‍ നിന്ന് അരവിന്ദ് സാവന്തിനാണ് നറുക്ക് വീണിരിക്കുന്നത്.

 narendra-mod

ഹസിമ്രത് കൗര്‍ ബാദല്‍ ആണ് ശിരോണി അകാലി ദളിന്‍റെ പ്രതിനിധി. ജെഡിയുവില്‍ നിന്ന് ആര് മന്ത്രിസഭയിലേക്ക് എത്തുമെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. തമിഴ്നാട്ടില്‍ നിന്നുള്ള സഖ്യകക്ഷിയായ അണ്ണാഡിഎംകെയ്ക്കും ഒരു മന്ത്രിപദത്തിന് സാധ്യതയുണ്ട്. രാജ്യസഭാംഗമായ വൈത്തിലിംഗത്തിനാണ് സാധ്യത കൂടുതല്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച അണ്ണാഡിഎംകെയുടെ ഏക പ്രതനിധിയായ ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ മകന്‍ ഒപി രവീന്ദ്രനാഥ് കുമാറിനും സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

<strong>മോദിക്കൊപ്പം 60 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും; കേരളത്തില്‍ നിന്ന് 2 പേരും മന്ത്രിസഭയിലേക്ക്? </strong>മോദിക്കൊപ്പം 60 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും; കേരളത്തില്‍ നിന്ന് 2 പേരും മന്ത്രിസഭയിലേക്ക്?

English summary
narendra modi 2.0: narendra modi to meet his new ministers at home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X