കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതാപ് ചന്ദ്ര സാരംഗി: മുളംക്കുടിലില്‍ താമസിക്കുന്ന, സൈക്കിളില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന മന്ത്രി

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ വെച്ചു നടന്ന രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ താരമായത് പ്രതാപ് ചന്ദ്ര സിങ് സാരംഗി എന്ന 64 കാരനാണ്. സത്യപ്രതിജ്ഞാ ചെയ്യുന്നതിനായി പ്രതാപ് സിങ് ചന്ദ്ര സാരംഗി വേദിയിലേക്ക് എത്തിയപ്പോള്‍ നിറഞ്ഞ കയ്യടിയോടെയായിരുന്നു സദസ്സ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്.

<strong> കോണ്‍ഗ്രസിന്‍റെ വന്‍ തിരിച്ചു വരവ്; കര്‍ണാടകയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം</strong> കോണ്‍ഗ്രസിന്‍റെ വന്‍ തിരിച്ചു വരവ്; കര്‍ണാടകയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം

ജീവീത രീതികളില്‍ തുടരുന്ന ലാളിത്യമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്. ഒഡീഷയിലെ ബാലസോരില്‍ നിന്നും എംപിയായി ജയിച്ചു കയറിയ പ്രതാപ് സിങ് ചന്ദ്ര സാരംഗി രണ്ടാം മോദി സര്‍ക്കാറില്‍ സഹമന്ത്രിയായിട്ടാണ് അധികാരമേറ്റത്.

sarangi-pratap

ഇപ്പോഴും മുളകൊണ്ടു നിര്‍മ്മിച്ച കുടിലില്‍ താമസിക്കുന്ന ഇദ്ദേഹം സൈക്കിളില്‍ യാത്ര ചെയ്താണ് പൊതുപ്രവര്‍ത്തനം നടത്തുന്നത്. ദീര്‍ഘ ദൂരയാത്രകള്‍ക്ക് പൊതുഗതാഗത സംവിധാനം മാത്രമാണ് ഉപയോഗിക്കാറുള്ളത്. ജീവിതലത്തില്‍ ലാളിത്യം പുലര്‍ത്തുന്ന പ്രതാപ് സിങ് പ്രസംഗവേദികളിലെത്തിയാല്‍ തീപ്പൊരി പടര്‍ത്തും.

ബാലസോര്‍ മണ്ഡലത്തിലെ സിറ്റിങ് ബിജെഡി എംപി രവീന്ദ്രകുമാര്‍ ജൈനയെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രതാപ് സിങ് പാര്‍ലമെന്‍റില്‍ എത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ ദില്ലിക്കു പോകാന്‍ മുള കൊണ്ടുള്ള തന്‍റെ വീട്ടില്‍ ബാഗ് പാക്ക് ചെയ്യുന്ന സാരംഗിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിഎച്ച്പിയിലൂടെ ഓഡീഷയിലെ മുതിര്‍ന്ന നേതാവായി വളര്‍ന്ന ഇദ്ദേഹം ഒഡീഷയിലെ മോദി എന്നാണ് അറിയപ്പെടുന്നത്. രണ്ട് തവണ ഒഡീഷ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

English summary
narendra modi 2.0: pratap chandra sarangi lifestyle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X