Get Updates
Get notified of breaking news, exclusive insights, and must-see stories!

എതിരാളികള്‍ തോല്‍വി സമ്മതിച്ചെന്ന് നരേന്ദ്രമോദി...ഗോവയെ ഏറ്റവും മികച്ച സംസ്ഥാനമാക്കും...

പനാജിയില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

പനാജി: ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ആവേശം വിതച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഗോവയിലെത്തി. മികച്ച ഭൂരിപക്ഷത്തോടെ ബിജെപിയെ സംസ്ഥാനത്ത് വീണ്ടും അധികാരത്തിലേറ്റണമെന്നും, ബിജെപിയ്ക്ക് മികച്ച ഭൂരിപക്ഷം നല്‍കിയാല്‍ ഗോവയെ രാജ്യത്തെ മികച്ച സംസ്ഥാനമായി മാറ്റുമെന്നും നരേന്ദ്രമോദി പറഞ്ഞു.

തലസ്ഥാന നഗരമായ പനാജിയില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോഴെ തോല്‍വി സമ്മതിച്ചെന്നും, ഇപ്പോള്‍ അവര്‍ തോല്‍വിയുടെ നാണക്കേട് ഒഴിവാക്കാനുള്ള കാരണങ്ങള്‍ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗോവയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും ടൂറിസം രംഗത്തെ പുരോഗതിയ്ക്കുമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും മോദി പറഞ്ഞു.

മികച്ച സംസ്ഥാനമാക്കാം...

മികച്ച സംസ്ഥാനമാക്കാം...

നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ ബിജെപിയെ അധികാരത്തിലേറ്റിയാല്‍, ഗോവയെ രാജ്യത്തെ മികച്ച സംസ്ഥാനമാക്കി മാറ്റുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ തോല്‍വി സമ്മതിച്ചു...

പ്രതിപക്ഷ പാര്‍ട്ടികള്‍ തോല്‍വി സമ്മതിച്ചു...

കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനോടകം തോല്‍വി സമ്മതിച്ചു കഴിഞ്ഞെന്നും, ഇപ്പോള്‍ അവര്‍ വേറെ ഒഴിവുകഴിവുകള്‍ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന് വളര്‍ച്ച...

സംസ്ഥാനത്തിന് വളര്‍ച്ച...

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ടൂറിസം മേഖലയ്ക്കും സഹായകരമായ പദ്ധതികള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ആരംഭിക്കുമെന്നും മോദി വ്യക്തമാക്കി.

കൂടുതല്‍ ടൂറിസ്റ്റുകള്‍...

കൂടുതല്‍ ടൂറിസ്റ്റുകള്‍...

രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗോവയിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ഇതിലൂടെ സംസ്ഥാനത്തുള്ളവര്‍ക്ക് കൂടുതല്‍ സാമ്പത്തിക നേട്ടം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിസാ നടപടികള്‍ എളുപ്പമാക്കി...

വിസാ നടപടികള്‍ എളുപ്പമാക്കി...

വിസ ഓണ്‍ അറൈവല്‍, ഇ-വിസ തുടങ്ങിയവയിലൂടെ ഇന്ത്യയിലെ വിസാ നടപടികള്‍ അനായാസകരമാക്കിയെന്നും, ഗോവയിലെ വിനോദസഞ്ചാര മേഖലയ്ക്കാണ് ഇതിന്റെ ഗുണം ലഭിച്ചതെന്നും മോദി ചൂണ്ടിക്കാട്ടി.

മികച്ച പ്രതിരോധ മന്ത്രി...

മികച്ച പ്രതിരോധ മന്ത്രി...

രാജ്യം കണ്ട ഏറ്റവും മികച്ച പ്രതിരോധ മന്ത്രിയെന്നാണ് അദ്ദേഹം മനോഹര്‍ പരീക്കറെ വിശേഷിപ്പിച്ചത്. മികച്ച പ്രതിരോധ മന്ത്രിയെ സംഭാവന ചെയ്ത ഗോവന്‍ ജനതയോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

പരീക്കറെ പുകഴ്ത്തി...

പരീക്കറെ പുകഴ്ത്തി...

സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ആസൂത്രകനായ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ നരേന്ദ്രമോദി വേദിയില്‍ വെച്ച് വാനോളം പുകഴ്ത്തുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+