Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് രാജനീതിയിലല്ല, രാഷ്ട്രനീതിയിലാണ് വിശ്വാസം

ദില്ലി: തന്റെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജനീതിയിലല്ല, രാഷ്ട്രനീതിയിലാണ് ബി ജെ പി വിശ്വസിക്കുന്നത്. പാര്‍ട്ടിയുടെ എം പി മാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. പാവപ്പെട്ടവരുടെ സര്‍ക്കാരാണ് ഇത്. ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും.

ജനപ്രതിനിധികള്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കണമെന്ന ആശയം മോദി ആവര്‍ത്തിച്ചു. ജനങ്ങള്‍ പാര്‍ട്ടിക്ക് മേല്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കണം. അത് നമ്മുടെ കടമയാണ്. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കണം. അത് പരിഹരിക്കാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ അവര്‍ നിങ്ങളെ വീണ്ടും ഉയരങ്ങളിലേക്ക് എത്തിക്കുകയുള്ളൂ എന്നും മോദി പാര്‍ട്ടിയിലെ എം പിമാരോട് പറഞ്ഞു.

-modi

തന്റെ ഒമ്പത് ദിവസത്തെ വിദേശപര്യടനത്തിലെ പ്രധാന നേട്ടങ്ങളും മോദി പങ്കുവെച്ചു. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള യുറേനിയം കാനഡയില്‍ നിന്നും ലഭ്യമാക്കി. ഇടക്കമുള്ള കരാറുകള്‍ വരുംദിവസങ്ങളില്‍ രാജ്യത്തെ വികസനത്തില്‍ പങ്ക് വഹിക്കും. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പാര്‍ലമെന്റില്‍ സുഷമ സ്വരാജ് പറയും.

ഫണ്ടുകള്‍ ചോരുന്നത് തടയാന്‍ മോദി എം പിമാരോട് ആവശ്യപ്പെട്ടു. 1 രൂപ ദില്ലിയില്‍ നിന്നും അനുവദിക്കപ്പെട്ടാല്‍ അതില്‍ നിന്നും 15 പൈസ മാത്രമാണ് കിട്ടേണ്ടവരില്‍ എത്തുന്നത്. ചിലര്‍ സര്‍ക്കാരിനെ പറ്റി നല്ലതൊന്നും പറയില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. അത്തരക്കാരെ വിട്ടേക്കുക. അവരെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല എന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+