മലയാള സാഹിത്യത്തിന് വലിയ നഷ്ടം: ഒഎന്‍വിയെ അനുസ്മരിച്ച് പ്രധാന മന്ത്രി
തിരുവനന്തപുരം: മലയാളത്തിന്റെ എക്കാലത്തെയും നിറ സാന്നിധ്യമായിരുന്ന കവിയും ഗാനരചയിതാവുമായ ഒ എന്‍ വി കുറുപ്പിനെ അനുസ്മരിച്ച് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ഒദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
ഒ. എന്‍. വി കുറുപ്പിന്റെ മരണം മലയാള സാഹിത്യത്തിന് വലിയൊരു നഷ്്ടമാണെന്ന് പ്രധാന മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഒ എന്‍ വി യുടെ കലാസൃഷ്ടകള്‍ വലിയ തോതില്‍ പ്രശംസ പിടിച്ചു പറ്റിയവയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

ശനിയാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില വശളാവുകയായിരുന്നു. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തിങ്കളാഴ്ച പത്തുമണിക്ക് നടക്കും.












Click it and Unblock the Notifications