കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എന്നെ വെറുക്കുന്നു; ഞാന്‍ കൊല്ലപ്പെടണമെന്ന് സ്വപ്‌നം കാണുന്നു; നരേന്ദ്ര മോദി

  • By Desk
Google Oneindia Malayalam News

ദില്ലി: താന്‍ കൊല്ലപ്പെടണമെന്നാണ് കോണ്‍ഗ്രസിന്റെ സ്വപ്‌നമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മോദിയുടെ ആരോപണം. വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനൊപ്പം വേദി പങ്കിട്ട കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരെയും മോദി ആഞ്ഞടിച്ചു.

<br>ക്യാമറയില്ലായിരുന്നെങ്കില്‍ പൊട്ടിക്കരഞ്ഞു പോകുമായിരുന്നു: വികാരനിര്‍ഭരമായ കുറിപ്പുമായി സുരേന്ദ്രന്‍
ക്യാമറയില്ലായിരുന്നെങ്കില്‍ പൊട്ടിക്കരഞ്ഞു പോകുമായിരുന്നു: വികാരനിര്‍ഭരമായ കുറിപ്പുമായി സുരേന്ദ്രന്‍

'' കോണ്‍ഗ്രസിന് എന്നോട് വല്ലാത്ത പകയാണ്, ഞാന്‍ കൊല്ലപ്പെടുന്നത് അവര്‍ സ്വപ്‌നം കാണുന്നു, പക്ഷേ മധ്യപ്രദേശിലെയും ഈ രാജ്യം മുഴുവനുമുള്ള ആളുകള്‍ എനിക്ക് പിന്തുണയുമായുണ്ട്'' ഇതായിരുന്നു മോദിയുടെ വാക്കുകള്‍.

modi-15-15550

ഭോപ്പാലില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെ ലക്ഷ്യം വച്ചാണ് വിവാദപരമായ ഇസ്ലാമിക പ്രസംഗങ്ങള്‍ നടത്തുന്ന സാക്കിര്‍ നായിക്കിനെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശം.'' ദ്വിഗ് വിജയ് സിംഗ് സാക്കിര്‍ നായിക്കിനെ തോളില്‍ കയറ്റി വെച്ച് നൃത്തം ചെയ്യുകയാണ്. ഭീകരതയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സാക്കിര്‍ നായിക്കിനെ വിളിക്കുന്ന അതേ സമയത്താണ് ഈസ്റ്റര്‍ ഞായറാഴ്ചയിലെ ആക്രമണത്തെ തുടര്‍ന്ന് ശ്രീലങ്ക അയാളുടെ ചാനല്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടത്. നേരത്തെ ഭരണകൂടങ്ങള്‍ അയാളെ സമാധാനത്തിന്റെ വക്താവായി ഉയര്‍ത്തി കാട്ടാന്‍ ആണ് ശ്രമിച്ചത്.

ഇപ്പോള്‍ മലേഷ്യയിലുണ്ടെന്ന് കരുതുന്ന സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് പ്രേരിപ്പിച്ചതിനും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിനും അയാള്‍ക്കെതിരെ കേസുകളുണ്ട്.

55 വര്‍ഷമായി ഒരു കുടുംബം ഭരിക്കുന്ന പാര്‍ട്ടിക്ക് ഉപരിയായി 55 മാസം ഭരിച്ച ചായ വില്‍പ്പനക്കാരന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നടത്തിയ റാലിയിലും പ്രധാനമന്ത്രി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിച്ചു. സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമെല്ലാം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.


'ഭീകരത അവസാനിപ്പിക്കാന്‍ നിങ്ങളുടെ ഒറ്റ വോട്ട് മതി.,' ഒരു റാലിയില്‍ അദ്ദേഹം പറഞ്ഞു.

'ഇന്ത്യ സുരക്ഷിതവും സംരക്ഷിതവുമാണെങ്കില്‍ മാത്രമേ നമ്മുടെ സ്വപ്നങ്ങള്‍ സത്യമാകുകയുള്ളൂ ... അതിനാല്‍ താമര ചിഹ്നത്തില്‍ നിങ്ങള്‍ വോട്ട് നല്‍കണം മോദി കൂട്ടിച്ചേര്‍ത്തു.

English summary
Narendra Modi against Congress in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X