Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവന്‍ പണയം വെച്ചാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്... കേരളത്തിനെതിരെ വീണ്ടും പ്രധാനമന്ത്രി!!

Recommended Video

cmsvideo
    കേരളത്തെ അപകീര്‍ത്തിപ്പെടുത്തി മോദി

    വാരാണസി: കേരളത്തിനെതിരെ വീണ്ടും മോശം പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ ബിജെപിക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജീവഭയത്തോടെയെന്ന് മോദി പറഞ്ഞു. വാരാണസിയില്‍ നാമനിര്‍ദശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് മോദി കേരളത്തെ കുറിച്ച് പരാമര്‍ശിച്ചത്.

    1

    കേരളത്തില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നവര്‍ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ജീവന്‍ പണയം വെച്ചാണ് ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത്. അമ്മയോട് യാത്ര പറഞ്ഞാണ് പലരും വീട്ടില്‍ നിന്നും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാനായി ഇറങ്ങുന്നത്. വളരെ കഷ്ടപ്പെട്ടാണ് കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു.

    ബിജെപിക്ക് വേണ്ടി കേരളത്തില്‍ വോട്ട് ചെയ്യാന്‍ പോകുന്നവര്‍ തിരികെ വരുമെന്ന് പോലും ഉറപ്പില്ല. ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും ബിജെപി പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയുമാണ്. എന്നാല്‍ ഉത്തരേന്ത്യയില്‍ അങ്ങനെയല്ല. ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയം രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം. വാരാണസി ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ എന്നെ അനുഗ്രഹിക്കുകയായിരുന്നു. മെയ് മാസത്തിലെ കടുത്ത ചൂടിനെ പോലും അവഗണിച്ച് വോട്ടിംഗ് റെക്കോര്‍ഡുകള്‍ കട പുഴക്കുന്നത് നമ്മള്‍ ലോകത്തിന് കാണിച്ച് കൊടുക്കുമെന്നും മോദി പറഞ്ഞു.

    കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ, കാശിഘട്ട് മുതല്‍ പോര്‍ഭന്തര്‍ വെര രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി വരട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഞാന്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തകനായാണ് സേവനം ചെയ്യുന്നത്. താഴെത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനം എന്നെ പഠിപ്പിച്ചത് നിങ്ങള്‍ പ്രവര്‍ത്തകരാണ്. അതുകൊണ്ട് ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+