കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് 44 സീറ്റുകള്‍ പോലും നേടില്ല: ബിജെപിയുടെ സീറ്റ് നില 2014 ലേതിനേക്കാള്‍ വര്‍ധിക്കും: മോദി

Google Oneindia Malayalam News

ദില്ലി: ആറാംഘട്ട ദിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ബിജെപിയുടെ വിജയത്തില്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവില്‍ പാര്‍ട്ടിക്ക് സീറ്റുകള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍പോലും ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

<strong> നടന്നത് വന്‍ അട്ടിമറി; പട്ടികയില്‍ നിന്നും നീക്കം ചെയ്തത് 10 ലക്ഷം യുഡിഎഫ് വോട്ടുകള്‍,പരാതി</strong> നടന്നത് വന്‍ അട്ടിമറി; പട്ടികയില്‍ നിന്നും നീക്കം ചെയ്തത് 10 ലക്ഷം യുഡിഎഫ് വോട്ടുകള്‍,പരാതി

രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന വ്യക്തികള്‍ക്കും സംവിധാനങ്ങള്‍ക്കും എതിരെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കര്‍ശനമായ നടപടി എടുക്കും. മണ്ണിലായാലും ആകാശത്തായാലും ബഹിരാകാശത്ത് ആയാലും ശക്തമായ നടപടിഎടുക്കുമെന്നും അദ്ദേഹം പറഞ്ഞു.. കോണ്‍ഗ്രസിന് എത്ര സീറ്റുകള്‍ കിട്ടുമെന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രവചനം ഇങ്ങനെ..

കോണ്‍ഗ്രസ് സംസാരിക്കുന്നത്

കോണ്‍ഗ്രസ് സംസാരിക്കുന്നത്

എപ്പോഴും അഹങ്കാരത്തിന്‍റെ ഭാഷയിലാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. ഇതിന്‍റെ ഫലമായാണ് 2014 ല്‍ അവര്‍ 44 സീറ്റില്‍ ഒതുങ്ങിപ്പോയത്. 2019 ല്‍ കഴിഞ്ഞ തവണ നേടിയ 44 സീറ്റുപോലും നേടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും മോദി അവകാശപ്പെടുന്നു.

വിമര്‍ശനം

വിമര്‍ശനം

സിഖ് കാലപത്തെക്കുറിച്ചുള്ള സാം പിത്രോഡ നടത്തിയ പരാമര്‍ശത്തെയും നരേന്ദ്ര മോദി നിശിതമായി വിമര്‍ശിച്ചു. 2014 ല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകളുമായിട്ടായിരിക്കും ബിജെപി ഇത്തവണ കേന്ദ്രത്തില്‍ അധികാരത്തിലെത്തുക. ബിജെപിയുടെ മാത്രമല്ല, എന്‍ഡിഎ ഘടകക്ഷികളുടെ സീറ്റുകളും ഇത്തവണ വര്‍ധിക്കും.

ആദ്യഘട്ടങ്ങളില്‍

ആദ്യഘട്ടങ്ങളില്‍

തോല്‍വി തിരിച്ചറിഞ്ഞ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുകയാണെന്ന് മോദി ആരോപിച്ചു. വോട്ടെടുപ്പിന്‍റെ ആദ്യഘട്ടങ്ങളില്‍ പ്രതിപക്ഷം തന്നെയായിരുന്നു ആദ്യം ആക്രമിച്ചത്. എന്നാല്‍ പാരാജയം ഉറപ്പിച്ചതോടെ കമ്മീഷനേയും ഇവിഎമ്മിനെയുമെല്ലാം കുറ്റപ്പെടുത്താന്‍ തുടങ്ങിയെന്നും മോദി ആരോപിച്ചു.

സാം പിത്രോദക്കെതിരെ

സാം പിത്രോദക്കെതിരെ

മോദിക്ക് പിന്നാലെ 1984 ലെ സിഖ് വിരുദ്ധ കാലപത്തെക്കുറിച്ചുള്ള സാം പിത്രോദയുടെ പ്രസ്താവനയക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി വക്താവ് സമ്പിത് പാത്രയും രംഗത്ത് എത്തി. സിഖ് വിഭാഗത്തിന്‍റെ വികാരങ്ങൾക്ക് വില കല്പിക്കാത്ത പരാമർശമാണ് കോൺഗ്രസ് ഓവർസീസ് അധ്യക്ഷന്‍റേതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

സിഖ് വംശജരെ

സിഖ് വംശജരെ

സിഖ് വംശജരെ കോണ്‍ഗ്രസ് ദേശവിരുദ്ധരായി ചിത്രീകരിക്കുകയാണ്. സിഖ് വിരുദ്ധ മനോഭാവം ഇപ്പോഴും വെച്ചു പുലര്‍ത്തുന്ന കോണ്‍ഗ്രസിന്‍റെ മനോഭാവത്തില്‍ ഈ മാസം 23 ന് ജനം മറുപടി നല്‍കും. സിഖ് വിഭാഗത്തെ അവഹേളിച്ച സാം പിത്രോദയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും സമ്പിത് പാത്ര അഭിപ്രായപ്പെട്ടു.

പത്രസമ്മേളനം

പത്രസമ്മേളനം

സിഖ് വിരുദ്ധ കലാപത്തിന്‍റെ ദൃക്സാക്ഷിയായ നിര്‍പ്രീത് കൗറും സമ്പിത് പാത്രയ്ക്കൊപ്പം പത്രസമ്മേളനത്തില്‍ നടന്നു. 1984 കലാപത്തിനിടെ കോണ്‍ഗ്രസ് അനുകൂലികള്‍ തന്‍റെയുള്‍പ്പടേയുള്ളവരുടെ വീടുകള്‍ക്ക് തീയിട്ടെന്നായിരുന്നു നിര്‍പ്രീത് കൗറിന്‍റെ ആരോപണം.

കൂട്ടക്കൊല നടന്നു കഴിഞ്ഞു

കൂട്ടക്കൊല നടന്നു കഴിഞ്ഞു

1984 ല്‍ സിഖ് കൂട്ടക്കൊല നടന്നു കഴിഞ്ഞു. ഇനി എന്താണ് തങ്ങൾക്ക് ചെയ്യാനാകുകയെന്നായിരുന്നു സാം പിത്രോഡയുടെ വിവാദ പ്രസ്താവന. എന്നാൽ തന്‍റെ വാക്കുകളെ ബിജെപി രാഷ്ട്രീയ ലക്ഷ്യം വെച്ച് വളച്ചൊടിക്കുകയാണെന്നാണ് സാം പിത്രോദ പ്രതികരിച്ചത്.

അവസാന രണ്ട് ഘട്ടങ്ങളിലായി

അവസാന രണ്ട് ഘട്ടങ്ങളിലായി

അവസാന രണ്ട് ഘട്ടങ്ങളിലായി ബിജെപി കനത്ത മത്സരം നേരിടുന്ന പഞ്ചാബ്, ദില്ലി, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പ്രചരണ തന്ത്രമാണ് ബിജെപി ഇപ്പോള്‍ നടപ്പിലാക്കുന്നത്. രാജീവ് ഗാന്ധിക്കെതിരായാ നീക്കം ഈ തന്ത്രങ്ങളുടെ ഭാഗമായിരുന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

സിഖ് വിരുദ്ധ കലാപത്തില്‍

സിഖ് വിരുദ്ധ കലാപത്തില്‍

ഇന്ത്യ കണ്ട ഏറ്റവും ഒന്നം നമ്പര്‍ അഴിമതിക്കാരനാണ് രാജീവ് ഗാന്ധി എന്ന് പറഞ്ഞ് തുടങ്ങിയ മോദിയും ബിജെപിയും ഇപ്പോള്‍ ചര്‍ച്ചകള്‍ എത്തിച്ചു നിര്‍ത്തിയിരിക്കുന്നത് സിഖ് വിരുദ്ധ കലാപത്തില്‍ രാജീവ് ഗാന്ധി സ്വീകരിച്ച നിലപാടുകളിലാണ്. പഞ്ചാബ്, ദില്ലി, ഹരിയാന സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായ സ്വാധീനമാണ് സിഖ് വംശജര്‍ക്ക് ഉള്ളത്.

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം

1984 ലെ സിഖ് കലാപത്തില്‍ പങ്കാളിത്തമുണ്ടെന്ന് കരുതുന്ന നേതാക്കള്‍ക്ക് മുഖ്യമന്ത്രി പദം സമ്മാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തുവരുന്നതെന്നായിരുന്നു മോദി കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അടുത്തിടെ മുഖ്യമന്ത്രിയാക്കിയ കമല്‍നാഥിലേക്കായിരുന്നു മോദിയുടെ ആരോപണത്തിന്‍റെ മുനകള്‍ നീണ്ടത്.

ഇനി തിരഞ്ഞെടുപ്പ് നടക്കാന്‍

ഇനി തിരഞ്ഞെടുപ്പ് നടക്കാന്‍

പ്രധാനമന്ത്രി മത്സരിക്കുന്ന വാരണാസി അടക്കമുള്ള മണ്ഡലങ്ങളിലാണ് ഇനി തിരഞ്ഞെടുപ്പ് നടക്കാന്‍ ഭാക്കിയുള്ളത്. ആദ്യഘട്ടങ്ങളില്‍ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അത് പരിഹരിക്കാനുള്ള പ്രയത്നമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. അപ്പോഴും തികഞ്ഞ വിജയ പ്രതീക്ഷയാണ് അമിത് ഷായും മോദിയും വെച്ചു പുലര്‍ത്തുന്നത്.

English summary
narendra modi against Sam Pitroda and congress,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X